Flash Story
ടിവികെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
ടി കെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
റോഡ് മാർഗം ഇനി അതിവേഗ തപാൽ സേവനം :
ഇന്ത്യൻ നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വാഹിനിക്കപ്പൽ നിര്‍മാണത്തിന് തുടക്കം കുറിച്ച് ‘സ്റ്റീൽ കട്ടിങ്’ ചടങ്ങ്
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന

തിരുവനന്തപുരം : കന്നി അങ്കത്തിൽ തന്നെ തമിഴ്നാട് ഭരണം പിടിച്ചെടുത്ത് തമിഴക വെട്രി കഴകം കേരളത്തിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി അം​ഗത്വ ക്യാമ്പയിൻ തുടങ്ങുന്നു. രാഷ്ട്രീയ – സാമൂഹിക വ്യത്യാസമില്ലാതെ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുക എന്നതാണ് കേരള ഘടകവും ലക്ഷ്യം വയ്ക്കുന്നത്. വിജയ് ഫാൻസ് അസോസിയേഷൻ നേതാക്കളും മറ്റ് പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്ന് ടിവികെയിലെത്തിയവരുമാണ് കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടിവികെയുടെ ദേശീയ വക്താവ് പുകഴേന്തി , മുതിർന്ന നേതാക്കളും ടിവികെ ജനറൽ സെക്രട്ടറിമാരുമാ‌യ പുഷ്യാനന്തൻ, ആദവ് അർജുൻ , കെ എ ചെങ്കോട്ടയൻ തമിഴ്നാട് നിയമ സഭാ സ്പീക്കർ ജെസിഡി പ്രഭാകർ എന്നിവരുടെ മേൽനോട്ടത്തിലാണ് കേരള ഘടകം അം​ഗത്വ ക്യാമ്പയിൻ ആരംഭിക്കുന്നത്. ‌ ‌കേരള ഘടകം നേതാക്കളായ ഡോ ബിജു രേമേശ്, കൊല്ലം അനന്തു ,തോന്നയ്ക്കൽ സതീഷ് , ഡോ സുലൈമാൻ ബഷീർ , വിഴിഞ്ഞം എം എ വാഹിദ് ,, ബീമാപളളി ഇർഷാദ്, ഹാജ, ഷെമീർ , സുലൈമാൻ , അഡ്വ പ്രവീൺ ബാബു , വയനാട് സാബു , ഇടുക്കി ജയൻ , എറണാകുളം ഹാഷിഫ് , നടൻ ദേവൻ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .

Back To Top
onwin