Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

തിരുവനന്തപുരം
കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ചെയർമാനായി അഡ്വ. ഗഫൂർ പി ലില്ലീസിനെ നിയമിച്ച്‌ സർക്കാർ ഉത്തരവായി. മലപ്പുറം തിരൂർ സ്വദേശിയാണ്‌. 19 വർഷക്കാലം അബുദബിയിൽ ജോലി ചെയ്‌തിട്ടുണ്ട്. അബുദബി ശക്തി തിയറ്റേഴ്‌സ്‌, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, എന്നിവയുടെ പ്രവർത്തകനായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്‌, പ്രവാസികളുടെ ആഗോള സംഗമവേദിയായ ലോക കേരളസഭാ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എൻആർഐ. കമീഷൻ അംഗമായിരുന്നു.
മലപ്പുറത്തെ ജനകീയനായ പൊതുപ്രവർത്തകനാണ്‌. സ്‌പോർട്‌സ്‌ അക്കാദമി തിരൂരിന്റെ (എസ്‌എടി) ലീഗൽ അഡ്വൈസറും, നാടകസംഘടനയായ ‘ആക്ട്‌ തിരൂർ’ അംഗം, ജീവകാരുണ്യസംഘടനയായ നന്മ സാംസ്‌കാരികവേദിയിൽ സജീവ സാന്നിധ്യമാണ്‌. 2016, 2021 നിയമസഭ തെരെഞ്ഞെടുപ്പുകളിൽ തിരൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. നിലവിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്.

Back To Top