Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

മെസി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താൻ ആണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യും.

2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Back To Top
onwin