Flash Story
വിധവ പെൻഷൻ വാങ്ങാനെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു:
മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം സംഭവിച്ചതാണ് കാരണം
അറുപത് എസ് ഐമാര്‍ കൂടി കര്‍മപഥത്തിലേക്ക്
മൂകാംബിക ദർശനം നടത്തി വി.ഡി സതീശൻ.
ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ സൈനിക യുദ്ധ പരിശീലന ആസ്ഥാനത്ത് ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി ചുമതലയേറ്റു
അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

കൊല്ലം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്.

29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷാർജയിലെ ഫ്ലാറ്റിൽ വെച്ച് സതീഷിൽ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തത്. കേസ് അന്വേഷണത്തിന് കരുനാഗപ്പളളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പീഡന ദൃശ്യം ചിത്രീകരിച്ച അതുല്യയുടെ മൊബൈൽ ഫോൺ കണ്ടെടുക്കണം. അതുല്യയുടെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. ഷാർജയിൽ നിന്ന് സതീഷിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം. അതുല്യ മറ്റുള്ളവരുമായിഇടപെടുന്നത് ഭർത്താവ് സതീഷ് വിലക്കിയിരുന്നെന്ന് ബന്ധു വ്യക്തമാക്കി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ രജിത്ത് പറഞ്ഞു.

Back To Top
onwin