Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ദില്ലി: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ യുവജന പ്രക്ഷോഭത്തിൽ ഒമ്പത് പേർ മരിച്ചു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്.

അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര സുരക്ഷാ യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് നേപ്പാൾ സർക്കാർ. പ്രധാന നഗരങ്ങളിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. അതിനിടെ, പാർലമെൻ്റ് മന്ദിരത്തിലെക്ക് കടക്കാൻ സമരക്കാർ ശ്രമിച്ചു. സ്ഥിതി ഇപ്പോഴും സംഘർഷഭരിതമായി തുടരുകയാണ്. നിലവിൽ കാഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.

Back To Top
onwin