Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.


ശബരിമല സ്വർണ മോഷണക്കേസിൽ എഫ്‌ഐആർ സമർപ്പിച്ച് ക്രൈംബ്രാഞ്ച്. പത്തനംതിട്ട റാന്നി കോടതിയിലാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും സമർപ്പിച്ചത്. പ്രതികൾക്ക് വരുംദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും. ശബരിമലയുടെ പരിധിയിലുള്ള കോടതി ആയതിനാലാണ് റാന്നിയിൽ എഫ് ആർ സമർപ്പിച്ചത്.

സ്വർണമോഷണത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ രാവിലെ പ്രത്യേക സംഘം പരിശോധന നടത്തി. സ്വർണപ്പാളി കൈമാറ്റം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദീകരിച്ചും അന്വേഷണം നടത്തും. ഇയാൾ പോറ്റിയുടെ സുഹൃത്ത് കൂടിയാണ്. ശബരിമലയിൽ നിന്നുള്ള സ്വർണപാളികൾ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നത് ഹൈദരാബാദിലുള്ള നാഗേഷിന്റെ സ്ഥാപനത്തിലായിരുന്നു. അവിടെവെച്ചാണ് പാളിയ്ക്ക് നാലര കിലോയോളം വ്യത്യാസം ഉണ്ടാകുന്നതും. വീഴ്ച വരുത്തിയ ദേവസ്വം ഗോൾഡ് സ്മിത്തിനെ സസ്പെൻഡ് ചെയ്യാനും നീക്കമുണ്ട്.

Back To Top
onwin