Flash Story
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.


ചെന്നൈ: തമിഴ്‌നാട്ടിൽ ദീർഘകാലമായി തുടരുന്ന ഡിഎംകെ – കോൺഗ്രസ് സഖ്യത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഭരണത്തിൽ പങ്കാളിത്തം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.പിമാർ രംഗത്തെത്തിയതാണ് സഖ്യത്തിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് ‘ ഇന്ത്യൻ എക്സപ്രസ്’ റിപ്പോർട്ട് ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ വിരുതുനഗർ എം.പി മാണിക്കം ടഗോർ ഉന്നയിച്ച വിമർശനങ്ങളാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ബൂത്ത് തലത്തിൽ പോലും ഡി.എം.കെ നേതാക്കൾ കോൺഗ്രസിനെ അവഹേളിക്കുകയാണെന്നും മാണിക്കം ടഗോർ ആരോപിച്ചു. രാഹുൽ ഗാന്ധി മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ‘മൂത്ത സഹോദരൻ’ എന്നാണ് വിളിക്കുന്നത്, എന്നാൽ അതേ ബഹുമാനം താഴെത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ഡി.എം.കെ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്റ്റാലിൻ ദിവസങ്ങൾക്ക് മുമ്പ് ഭരണപങ്കാളിത്തം എന്ന ആവശ്യം പരസ്യമായി നിരസിച്ചിട്ടും, മധുയിൽ നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ഭരണപങ്കാളിത്തം ആരവശ്യപ്പെട്ടുള്ള പ്രമേയം കോൺഗ്രസ് പാസാക്കി. ദേശീയ നേതൃത്വത്തിനുള്ളിലെ നിശബ്ദമായ പോരാട്ടത്തിന്റെ പ്രതിഫലനമാണ് ഈ പിരിമുറുക്കമെന്ന് കോൺഗ്രസിലെ ഒന്നിലധികം വൃത്തങ്ങൾ പറയുന്നു. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ സെൽവപെരുന്തഗയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അടുപ്പമുള്ളയാളായിട്ടാണ് കാണുന്നത്. ടാഗോറിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി.വേണുഗോപാലുമായി അടുപ്പമുള്ളയാളായാണ് കണക്കാക്കുന്നത്.

ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്, സീറ്റുകളുടെ എണ്ണം ചർച്ചകൾക്ക് വിധേയമാണെങ്കിലും, ഡിഎംകെ എംപി കനിമൊഴി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ വിശാലമായ സഖ്യ തീരുമാനത്തിൽ ഫലത്തിൽ ധാരണയായിട്ടുണ്ടെന്നാണ്.

ഡി.എം.കെയിൽ ഈ അസ്വസ്ഥതയ്ക്ക് പല തലങ്ങളുണ്ട്. കെ.ചന്ദ്രശേഖർ റാവു, മമത ബാനർജി, നിതീഷ് കുമാർ തുടങ്ങിയ പ്രാദേശിക നേതാക്കൾ ബദൽ ഫെഡറൽ മുന്നണികളുമായി അടുക്കാൻ ശ്രമിച്ചപ്പോൾ ഡി.എം.കെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന കാര്യം നേതാക്കൾ ഓർക്കുന്നു. 2019-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്റ്റാലിൻ പരസ്യമായി നിർദ്ദേശിച്ചിരുന്നു. 2024-ൽ, സഖ്യത്തിൻ്റെ സഹായത്തോടെ കോൺഗ്രസിൻ്റെ താരതമ്യേന പുതിയ മുഖങ്ങൾ മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. “ദേശീയ പാർട്ടിക്ക് ഏറ്റവും കൂടുതൽ വിജയശതമാനം ലഭിച്ചത് ഡി.എം.കെ സഖ്യത്തിലാണ്,” ഒരു ഡി.എം.കെ മന്ത്രി ചൂണ്ടിക്കാട്ടി.

പിന്നീടുള്ളത് ചരിത്രമാണ്. തമിഴ്‌നാട്ടിൽ ഒരു പ്രധാന പാർലമെന്ററി പോരാട്ടത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചത് അവസാനമായി 2014-ലാണ്. അന്ന് വോട്ട് വിഹിതം 4.3 ശതമാനത്തോളമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിനുള്ളിലെ മാണിക്കത്തിൻ്റെ വിമർശകർ അദ്ദേഹത്തിൻ്റെ കണക്കുകൂട്ടലുകളെ ചോദ്യം ചെയ്യുന്നത്.

ഒരു പൊട്ടിത്തെറി ഉണ്ടാക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് ഡി.എം.കെ നേതാക്കൾ പറയുന്നു. കോൺഗ്രസ് മുന്നണി വിട്ടാൽ അത് തങ്ങളുടെ പ്രധാന വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കില്ലെന്ന് അവർക്ക് ബോധ്യമുണ്ട്. പക്ഷേ, ജനങ്ങളുടെ ഇടയിലെ ധാരണ പ്രധാനമാണ്.

“കാര്യങ്ങൾ നിയന്ത്രണത്തിന് പുറത്തായി. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ (സഖ്യകക്ഷിക്കെതിരെ) നമുക്ക് ആക്രമണം നടത്താൻ കഴിയില്ല,” ഒരു സംസ്ഥാന നേതാവ് പറഞ്ഞു. ടഗോറിൻ്റെ പരാമർശങ്ങൾക്ക് “രാഹുലിൻ്റെ അംഗീകാരമുണ്ടോ” എന്ന് ദേശീയ തലസ്ഥാനത്തുള്ള കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് വ്യക്തത ലഭിക്കാതെ സീറ്റ് വിഭജനം ചർച്ച ചെയ്യാൻ യോഗം ചേരില്ലെന്ന് ഡി.എം.കെ ചില കോൺഗ്രസ് നേതാക്കളെ അറിയിച്ചതായി വൃത്തങ്ങൾ വ്യക്തമാക്കി.

ചില ഡി.എം.കെ മന്ത്രിമാരുടെ പരസ്യ പ്രസ്താവനകളോട് പ്രതികരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ഇന്ത്യ സഖ്യം നിലനിൽക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ടഗോർ ബന്ധപ്പെട്ടപ്പോൾ പറഞ്ഞു. തൻ്റെ പ്രസ്താവനകൾക്ക് രാഹുലിന്റെ അംഗീകാരമുണ്ടെന്ന അഭിപ്രായത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.

Back To Top