Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.


തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടാൻ ആലോചന. നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇത് രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാക്കിമാറ്റാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് അടുത്ത മന്ത്രിസഭായോഗത്തിൽ പരിഗണിച്ചേക്കും. ബാറുടമകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് നിലവിലുള്ള ഇളവുകൾ കൂടുതൽ വ്യാപകമാക്കാനും പദ്ധതിയുണ്ട്. നിലവിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 മണി വരെ പ്രവർത്തിക്കാം. ഇത് പുലർച്ചെ മൂന്നുമണിവരെ നീട്ടിയേക്കുമെന്നും സൂചനയുണ്ട്.

ബിസിനസ് ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Back To Top
onwin