Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കനത്ത തോൽവി, നെറ്റ് റൺറേറ്റ് കൂപ്പുകുത്തി; ഇനി എങ്ങനെ ഇന്ത്യക്ക് സെമിയിൽ എത്താം?
സൂപ്പർ 8 പോരിൽ കനത്ത പ്രഹരമാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യ നേരിട്ടത്. ഈ തോൽവിയോടെ ഇന്ത്യയിടെ ടി20 ലോക കിരീടം നിലനിർത്തുക എന്ന സ്വപ്നം അവസാനിച്ചോ? സൂപ്പർ എട്ടിൽ ഇനി രണ്ട് മത്സരങ്ങൾ കൂടി മുൻപിലുള്ളപ്പോൾ സെമിയിലെത്താൻ ഇനി ഇന്ത്യക്ക് മുൻപിലുള്ള വഴികൾ എങ്ങനെയാണ്?

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 76 റൺസ് തോൽവിയോടെ നെറ്റ്റൺറേറ്റ് കുത്തനെ താഴേക്ക് പോയത് ഇന്ത്യക്ക് തിരിച്ചടിയാണ്. -3.800 ആണ് ഇന്ത്യയുടെ ഇപ്പോഴത്തെ നെറ്റ് റൺറേറ്റ്. ഇനി സിംബാബ് വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ മത്സരം. ചെന്നൈയിൽ വെച്ചാണ് സിക്കന്ദർ റാസയുടെ ടീമിനെതിരായ ഇന്ത്യയുടെ പോര്. വെസ്റ്റ് ഇൻഡീസിന് എതിരായ മത്സരം കൊൽക്കത്തയിലും.

ടി20 ലോകകപ്പ് 2026ൽ ഇനി ഒരു തോൽവിയിലേക്ക് കൂടി വീണാൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യക്ക് കിരീടം നിലനിർത്താനാവില്ല. സൂപ്പർ എട്ടിൽ സിംബാബ് വെയോടോ വെസ്റ്റ് ഇൻഡീസിനോടോ തോറ്റാൽ ഇന്ത്യ പുറത്താവും. ഈ രണ്ട് മത്സരവും ജയിക്കുക മാത്രമല്ല, നെറ്റ് റൺറേറ്റ് ഇന്ത്യക്ക് മെച്ചപ്പെടുത്തുകയും വേണം. ഇതിനർഥം സിംബാബ് വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം നേടണം എന്നതാണ്.

ഇനിയുള്ള രണ്ട് സൂപ്പർ 8 മത്സരവും ജയിച്ചാൽ ഇന്ത്യയുടെ പോയിൻ്റ് നാലാവും. ദക്ഷിണാഫ്രിക്ക മൂന്ന് സൂപ്പർ 8 മത്സരവും ജയിച്ചാൽ അവരുടെ പോയിൻ്റ് ആറാവുകയും സൂപ്പർ 8 ഗ്രൂപ്പ് 1ൽ ലീഡറായ അവർ സെമിയിലേക്ക് കടക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ സാഹചര്യം ദക്ഷിണാഫ്രിക്ക അവരുടെ മൂന്ന് മത്സരങ്ങളിലും വിജയിക്കുന്നതാണ്.

സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് എന്നിവരെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് 1ലെ ജേതാക്കളായി സെമിയിലേക്ക് കടക്കുന്നത് ഇന്ത്യയുടെ സെമി പ്രവേശനത്തിന് വഴിയൊരുക്കും. കാരണം ഇങ്ങനെ വരുമ്പോൾ വെസ്റ്റ് ഇൻഡീസിനും സിംബാബ്‌വെയ്ക്കും പരമാവധി രണ്ട് പോയിന്റുകൾ മാത്രമേ ലഭിക്കും

Back To Top
onwin