Flash Story

അഹമ്മദാബാദ്, 1 ഏപ്രിൽ 2026: രാജ്യത്തെ പ്രമുഖ തുറമുഖ വികസന-ഓപ്പറേറ്റിംഗ് സ്ഥാപനമായ അദാണി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ
500 മില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്ത് ചരിത്ര നേട്ടം സ്വന്തമാക്കി. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങൾ വഴിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

1998-ൽ ഒരു തുറമുഖത്തിൽ നിന്ന് ആരംഭിച്ച്, ഇന്ത്യയിലുടനീളവും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 19 തുറമുഖങ്ങളും ടെർമിനലുകളും ഉൾപ്പെടുന്ന നെറ്റ്‌വർക്കായി അപ്സെസ് വളർന്നു. ഇന്ന് ഇന്ത്യയുടെ വ്യാപാരം, വ്യവസായ വളർച്ച, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് നിർണായക പിന്തുണ നൽകുന്ന ശക്തിയായി അപ്സെസ് മാറി.

ഗൗതം അദാണി ചെയർമാൻ, അദാണി ഗ്രൂപ്പ്:
“തുറമുഖങ്ങൾ വെറും വ്യാപാര കവാടങ്ങൾ മാത്രമല്ല; അവ ദേശീയ ആത്മവിശ്വാസത്തിന്റെയും മത്സരക്ഷമതയുടെയും ഭാവിയുടെയും കവാടങ്ങളാണ്. ഈ നേട്ടം സാധ്യമാക്കുന്നതിൽ പങ്കുവഹിച്ച ഉപഭോക്താക്കളോടും പങ്കാളികളോടും അപ്സെസ് കുടുംബാംഗങ്ങളോടും ഹൃദയപൂർവ്വം നന്ദി പറയുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയ പിന്തുണയും നയങ്ങളും വഴി അപ്സെസിന് വളരാൻ അടിത്തറ ഒരുക്കിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും നന്ദി അറിയിക്കുന്നു. 500 മില്യൺ ടൺ നേട്ടം കൈവരിച്ചത് ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള നമ്മുടെ ആത്മവിശ്വാസത്തിന്റെ തെളിവാണ്. തുറമുഖങ്ങൾ മാത്രമല്ല, റെയിൽ, റോഡുകൾ, ട്രക്ക് സർവീസ്, ഗോഡൗണുകൾ, കാർഗോ ഗേറ്റ് വെയ്കൾ എന്നിവ ഉൾപ്പെടുന്ന അതുല്യമായ ഏകീകൃത ഗതാഗത-ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാണ് ഞങ്ങൾ നിർമ്മിച്ചത്. അപ്സസിന്റെ മികച്ച കാലം നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയുടെ മികച്ച ഭാവിയും നമ്മുടെ മുന്നിലുണ്ട്.”

അപ്സെസിന്റെ 500 മില്യൺ ടൺ എന്ന നേട്ടത്തിലെത്തിയ യാത്ര, വേഗതയും കാര്യക്ഷമതയും തെളിയിക്കുന്നതാണ്. ആദ്യ 100 മില്യൺ ടൺ കൈവരിക്കാൻ 16 വർഷം എടുത്തപ്പോൾ, അതിനുശേഷമുള്ള ഓരോ 100 മില്യൺ ടണും അതിനേക്കാൾ വേഗത്തിൽ കൈവരിച്ചു. ഇത് പ്ലാറ്റ്‌ഫോമിന്റെ വലുപ്പം, കാര്യക്ഷമത എന്നിവയുടെ വർധനവിനെ പ്രതിഫലിപ്പിക്കുന്നു.

2030ഓടെ 1 ബില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്യുക എന്ന അടുത്ത പ്രധാന ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടാണിത്.

APSEZ’s Integrated Network
 
Category Details
Ports • 15 ports across 11,000 km of India’s coastline

  • 4 international ports on the strategic East–West global corridor
    Logistics Coverage of 95% of India’s hinterland with nationwide connectivity
     
  • 12 multimodal logistics parks
  • 132 trains, 20,000+ trucks
  • 2.9 lakh sq. meters square of warehousing space
  • 25 agri silos
    Marine Connecting international waters with global ports
     
  • 118 nearshore tugboats
  • 53 offshore vessels
  • 37 flotilla vessels
Back To Top
onwin