Flash Story
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല
കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി.അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും
പ്രതിപക്ഷ നേതാക്കൾക്കെതിരായ പോലീസ് നടപടി, പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് കെ ജി ഓ യൂ
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

അമേരിക്കയുടെ എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാൻ. അമേരിക്കയുടെ എഫ്-35 വിമാനം മധ്യ ഇറാനിൽ വെടിവച്ചിട്ടതായി ഐ ആർ ജി സി അറിയിച്ചു. വിമാനം പൂർണമായി തകർന്നതായി ഇറാൻ അവകാശപ്പെട്ടു. പൈലറ്റ് രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നും ഐ ആർ ജി സി അറിയിച്ചു

മധ്യ ഇറാനു മുകളിലൂടെ പറന്ന യുഎസിന്റെ രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം സൈന്യം വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് എഫ്-35 വെടിവച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നത്. പഴയ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിച്ചിരുന്നു.യു എസ് സെൻട്രൽ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇതിന്റെ ചിത്രങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ഏറ്റവും പുതിയതും നൂതനവുമായ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്കൻ വിമാനം തകർത്തതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

വിമാനം പൂർണ്ണമായും തകർന്ന് കത്തിയമർന്ന നിലയിലാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. എന്നാൽ പൈലറ്റിന്റെ മൃതദേഹം കണ്ടെടുക്കാനായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. “അതിക്രമിച്ചു കടന്ന ശത്രുവിമാനം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു” എന്ന് ഐആർജിസി വക്താവ് അറിയിച്ചു.

സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയമോ സെൻട്രൽ കമാൻഡോ തയ്യാറായിട്ടില്ല. എന്നാൽ, ആദ്യ വിമാനം വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്ന് നേരത്തെ അമേരിക്കൻ പ്രതികരിച്ചിരുന്നു. ഇറാന്റെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ,മേഖലയിൽ അമേരിക്കൻ-ഇറാൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങാൻ ഇത് കാരണമാകും.

Back To Top
onwin