Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ബാംഗ്ലൂർ : കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അഭ്യർത്ഥിച്ചു. ബാംഗ്ലൂരിൽ മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ച് നിവേദനം സമർപ്പിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. ക്ഷീര മേഖലയിൽ പാലിനും, പാൽ ഉൽപന്നങ്ങൾക്കുമായി കർണാടക സംസ്ഥാനത്തെ കേരളം കൂടുതലായി ആശ്രയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് മേഖലയെ ബാധിക്കുന്നുണ്ട് എന്ന് മന്ത്രി ബിന്ദു കൃഷ്ണ കർണാടക മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സ്ഥിതി തുടർന്നാൽ പാലിന് വേണ്ടി തമിഴ്നാട്, ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരുമെന്നും മന്ത്രിയുടെ നിവേദനത്തിൽ പറയുന്നു. വിഷയം ഗൗരവകരമായി കണ്ട് നടപടികൾ ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ മന്ത്രി ബിന്ദു കൃഷ്‌ണയ്ക്ക് ഉറപ്പുനൽകി.

Back To Top
onwin