ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ HLL ലൈഫ്‌കെയർ ലിമിറ്റഡിന് TOLIC പുരസ്കാര നേട്ടം. 2025-26 കാലയളവിൽ ഔദ്യോഗിക ഭാഷാ നയം നടപ്പിലാക്കുന്നതിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗം സെക്രട്ടറി ശ്രീമതി അൻഷുലി ആര്യ IAS-ൽ നിന്നും HLL ലൈഫ്‌കെയർ ലിമിറ്റഡ് എച്ച്.ആർ വിഭാഗം വൈസ് പ്രസിഡന്റ് ഡോ.രാജേഷ് രാമകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി.
2026 സെപ്റ്റംബർ 14-ന് നവി മുംബൈയിലെ വാശിയിലുള്ള CIDCO എക്സിബിഷൻ സെന്ററിൽ വെച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഹിന്ദി ദിനവും ആറാമത് അഖിലേന്ത്യാ ഭരണഭാഷാ സമ്മേളനവും ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 15-നായിരുന്നു പുരസ്കാരദാന ചടങ്ങ്. ഭരണഭാഷയുടെ ഫലപ്രദമായ നടത്തിപ്പിനും പ്രചാരണത്തിനുമുള്ള അംഗീകാരമായി HLL സീനിയർ മാനേജർ (ഔദ്യോഗിക ഭാഷ) ഡോ.സുരേഷ് കുമാർ ആർ ചടങ്ങിൽ പ്രശസ്തിപത്രം ഏറ്റുവാങ്ങി.
