തൃശൂർ: വിമല കോളേജിലെ വിദ്യാർത്ഥികൾ പട്ടുനൂൽ വ്യവസായത്തിലേയ്ക്ക്. കോളേജിലെ സുവോളജി വിഭാഗത്തിലെ വിദ്യാർത്ഥികൾ മൾബറി കൃഷി നടത്തി, പട്ടുനൂൽപ്പുഴു വളർത്തി കൊക്കൂൺ ഉല്പാദനം നടത്തി കാമ്പസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. പട്ടുനൂൽപ്പുഴു കൃഷിയുള്ള സംസ്ഥാനത്തെ ആദ്യ കോളേജ് കാമ്പസ് എന്ന അപൂർവ്വ ബഹുമതിയും തൃശൂർ വിമല കോളേജിന് സ്വന്തമായി. സുവോളജി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ ആരംഭിച്ച സെറികൾച്ചർ സ്റ്റാർട്ട് അപ് സംരംഭമായ വി-വീവിൻ്റെയും പ്രഥമ സിൽക്ക് കൊക്കൂൺ ഹാർവസ്റ്റിംഗിൻ്റെയും ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽ […]
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി.
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് നിയമസഭാ മ്യൂസിയത്തിന് നൽകിയ ഇലക്ട്രിക് ബഗ്ഗിയിൽ ഒരേ സമയം 14 പേർക്ക് യാത്ര ചെയ്യാനാവും. എംഎൽഎമാരായ റെജി ചെറിയാൻ, കെ. ബിനിമോൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹനകുമാർ, എസ്.ബി.ഐ […]
4G വിന്യാസം,ഉപഭോക്തൃ സേവനം, ലാഭം : മുന്നേറി ബി.എസ്.എൻ.എൽ കേരള സർക്കിൾ
നവീകരിച്ച സെൽഫ് കെയർ ആപ്പ്ഒരു ലക്ഷം ഡൌൺലോഡുകൾ പിന്നിട്ടു : കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി.എസ്.എൻ.എൽ (BSNL) കേരള സർക്കിൾ വയർലെസ്, FTTH കണക്ഷനുകളുടെ എണ്ണത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് ശക്തമായ മുന്നേറ്റം തുടരുന്നു. തിരുവോണ നാളിൽ മാത്രം, ബിഎസ്എൻഎൽ (BSNL) നെറ്റ്വർക്കിലെ ഡാറ്റാ ഉപയോഗം 1 ടിബി (TB) കടന്നതായി ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ (ടെലികോം) ശ്രീ ആർ. സജി കുമാർ ഐ.ടി.എസ് പറഞ്ഞു. തിരുവനന്തപുരം […]
വനിത സംഗമം
വനിത ഫിലിം ഫെസ്റ്റിവൽ, ഫിൽക്കാ ഫിലിം സൊസൈറ്റി & നേർക്കുഞയാഴ്ച്ച ഡെയിലി അമേരിക്ക, വനിത ശിശു വികസന വകുപ്പ്, ചലച്ചിത്ര അക്കാദമി, ഉദ്ഘാടനം : ബഹു : മന്ത്രി ബിന്ദു കൃഷ്ണ l
കെ. ഡി. ഓ.(KD0) ഓണാഘോഷവും കുടുംബസംഗമവും.
കണിയാപുരം : കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ തോട്ടിൻകര ഗാർഡൻസിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബസംഗമവും സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. മതേതരത്വവും, സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കൂട്ടായ്മകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകുന്ന കെ ഡി ഓ ഭാരവാഹികളെ അഭിനന്ദിച്ചു. കെ.ഡി.ഓ. ചെയർമാൻ നൗഷാദ് തോട്ടിൻകര അധ്യക്ഷത വഹിച്ചു.പെർഫെക്ട് ഗ്രൂപ്പ് എംഡി അഡ്വ. സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജസീം മഹാണി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് […]
എസ്എഫ്ഐ മാര്ച്ചില് സംഘര്ഷം; വനിത പ്രവര്ത്തകര്ക്ക് ഉള്പ്പെടെ പരുക്ക്
തിരുവനന്തപുരം: കേരള സര്വകലാശാലയില് വന്ദേമാതരം പൂര്ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്ച്ചില് സംഘര്ഷം. എസ്എഫ്ഐ കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂന്ന് വനിതാ പ്രവര്ത്തകര്ക്ക് പരുക്കേറ്റു. പൊലീസ് നടപടിയില് പ്രതിഷേധിച്ച് നാളെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് എസ്എഫ്ഐ നടത്തും. നൂറോളം എസ്എഫ്ഐ പ്രവര്ത്തകരാണ് യൂണിവേഴ്സിറ്റി കോളജില്നിന്ന് പ്രതിഷേധ മാര്ച്ചുമായി സര്വകലാശാല ആസ്ഥാനത്തേക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാന് പ്രധാന കവാടത്തിനു മുമ്പില് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. എസ്എഫ്ഐ പ്രവര്ത്തകര് ബാരിക്കേഡിന് മുകളില് കയറി […]
ശ്രീ ചിത്രയും ഇൻവേസീവ് ടെക്നോളോജീസും ചേർന്ന് “ചിത്ര കോർ” എന്ന കൊറോണറി സ്റ്റെന്റ് അവതരിപ്പിച്ചു:
. ഭാരതത്തിൽ 1990-കളിൽ ചെലവ് കുറഞ്ഞതും എന്നാൽ മികച്ചതുമായ ഹൃദ്രോഗ ചികിത്സാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലെ മാതൃക ആയ ‘ചിത്ര ഹാർട്ട് വാൽവ്’ അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ച ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി “ചിത്ര കോർ” എന്ന ‘കൊറോണറി സ്റ്റെന്റ്’ പുറത്തിറക്കി. ശ്രീ ചിത്രയും ഇൻവേസീവ് ടെക്നോളോജീസും ചേർന്നാണ് “ചിത്ര കോർ” പുറത്തിറക്കിയത്. കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെന്റാണ് […]
വിജയങ്ങളുടെ കഥകൾ പറയാനുള്ള സമീപകാലത്ത് മാത്രമല്ല, എല്ലാക്കാലത്തും.ഞാൻ നിങ്ങളോടൊപ്പം
നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല… അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി കുറിച്ചു. മെസിയുടെ വാക്കുകൾ ഇങ്ങനെ … ”ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച കാര്യം, നാഷണൽ ടീമിൽ നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം, ഞാൻ നിങ്ങളെ അറിയിക്കുന്നു. നെഞ്ച് തകർക്കുന്ന തീരുമാനമാണത്. ഉള്ളു പൊള്ളിക്കുന്നത്. […]
സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ
ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം […]
മലയാളിയും ഒഡിഷ കേഡർ ഉദ്യോഗസ്ഥനുമായിരുന്ന ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു
മലയാളിയും ഒഡിഷ കേഡർ ഉദ്യോഗസ്ഥനുമായിരുന്ന ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചുതിരുവനന്തപുരം റൂറൽ എസ്പി, ഡിഐജി എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കൊല്ലം ഓച്ചിറ സ്വദേശിയാണ്.
