ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 […]
രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു; എംഎൽഎ സ്ഥാനത്ത് തുടരും
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്പെഷനിൽ മാത്രമായി ഒതുങ്ങും. ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ […]
ദർഷിതയുടെ കൊലപാതകം അതിക്രൂരം; വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ചു, പ്രതി സിദ്ധരാജു അറസ്റ്റിൽ
കണ്ണൂർ: കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് […]
കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്:
കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. പാലപ്പുഴ – പെരുമ്പുന്ന മലയോര ഹൈവേയിലാണ് സംഭവം. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞാണ് അപകടം ഉണ്ടായത്. തലകീഴായിട്ടാണ് വാഹനം മറിഞ്ഞത്. പിന്നീട് ശബ്‍ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. […]
കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം
കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്. ചാമ്പ്യന്മാരുടെ ബാറ്റിങ് സർവ്വാധിപത്യം കണ്ട മത്സരത്തിൽ, കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിൻ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മത്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാൻ […]
ഗുരുവായൂരപ്പൻ അസോസിയേറ്റിന്റെ 22 ആം വാർഷികവും അനുബന്ധ ചടങ്ങുകളും
ഗുരുവായൂരപ്പൻ അസോസിയേറ്റിന്റെ 22 ആം വാർഷികവും ഓണാക്കോടി വിതരണവും ക്യാഷ് അവാർഡും പുരസ്‌ക്കാരവിതരണവും തൈക്കാട് ഗാന്ധി ഭവനിൽ നടന്നു. ചടങ്ങിൽ സിനിമ- സീരിയൽ നടിയുമായ ജീജ സുരേന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം തുളസി, ഗോപകുമാർ, കരമന ജയൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഗുരുവായൂരപ്പൻ അസോസിയേറ്റിന്റെ എല്ലാമെല്ലാമായ അനിൽകുമാർ സ്ഥാപനത്തിന്റെ നടത്തിപ്പിനെക്കുറിച്ചും ഓരോമനുഷ്യരും എങ്ങനെയാണ് ആളുകളുമായി ഇടപെടേണ്ട രീതികൾ എന്നതിനെക്കുറിച്ചും സംസാരിച്ചു.
രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ:
. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും. രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം […]
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങൾക്ക് 50 ശതമാനം ഫീസ് വര്‍ദ്ധന; ഇരുചക്രത്തിന് 2000 രൂപ മുച്ചക്രത്തിന് 5000, കാറിന് 10000
തിരുവനന്തപുരം: വിപണിയില്‍ എത്ര പുതിയ മോഡല്‍ വാഹനങ്ങള്‍ ഇറങ്ങിയാലും പലര്‍ക്കും ഇന്നും താത്പര്യം പഴയ മോഡലുകള്‍ ഉപയോഗിക്കുന്നതിനോടാണ്. ചിലര്‍ക്ക് പഴയ മോഡല്‍ വാഹനങ്ങളുടെ വന്‍ ശേഖരം തന്നെയുണ്ടാകും. ഹോബിയായി വിന്റേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ബുക്കും പേപ്പറും എല്ലാം ക്ലിയറാക്കി അത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഇനി പഴയത് പോലെ എളുപ്പമാകില്ല. അതിന് കാരണമായതാകട്ടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും. 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കടുപ്പിക്കുകയാണ് കേന്ദ്രം. ഇതിന്റെ ആദ്യപടിയെന്നോണം രജിസ്‌ട്രേഷന്‍ ഫീസ് […]
ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, വെളിപ്പെടുത്തലുകൾ വ്യാജം
ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ നിരവധി മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന് വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറസ്റ്റ് സ്ഥിരീകരിച്ചു. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും […]
ലയണൽ മെസിയും സംഘവും കേരളത്തിലെത്തും; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കും
തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബറില്‍ അർജൻ്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്നാണ് എഎഫ്എ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ലിയോണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹിമാനും അറിയിച്ചു. ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിൽ , മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് വി അബ്‌ദുറഹിമാൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദ മത്സരത്തിനായുള്ള […]
