ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ലക്ഷദ്വീപ് നിവാസികളെ മാതൃഭാഷ പഠിക്കാൻ അനുവദിക്കണം: മന്ത്രി വി.ശിവൻകുട്ടി
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്, മാത്രമല്ല അതിനെ ശക്തമായി അപലപിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ […]
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 213.43 കോടി രൂപ കൂടി അനുവദിച്ചു:ധനമന്ത്രി കെ.ബാലഗോപാൽ
തിരുവനന്തപുരം:സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ് ഗ്രാന്റിൻ്റെ മൂന്നാം ഗഡുവാണ് അനുവദിച്ചത്.ഗ്രാമ പഞ്ചായത്തുകൾക്ക് 150.23 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 11.23 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായ ത്തുകൾക്ക് 7.89 കോടി രൂപയുണ്ട്. മുൻസിപ്പാലിറ്റികൾക്ക് 25.83 കോടി രൂപയും, കോർപറേഷനുകൾക്ക് 18.25 കോടി രൂപയും ലഭിക്കും.ഈ സാമ്പത്തിക വർഷം രണ്ടു മാസത്തിൽ 4265 കോടി […]
പി വി അന്‍വറിന് ഹൈക്കോടതിയുടെ നോട്ടീസ്: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയ കേസ്
. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത് .സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തലിലാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്‍റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിന്‍റെ വെളുപ്പെടുത്തൽ […]
തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്
തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് മാറി നൽകിയെന്ന് രോഗി പരാതിപ്പെട്ടു. നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെപ്പ് തെറ്റി വലത് കണ്ണിന് നൽകുകയായിരുന്നു. അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എസ് എസ് സുജീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശിനി അസൂറ ബീവിയാണ് ഈ പരാതിയുമായി ആരോഗ്യ വകുപ്പിനെയും കന്റോൺമെൻ്റെ് പോലീസിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എസ് എസ് […]
പരിസ്ഥിതി ബോധമുള്ള സമൂഹമായി നമ്മൾ മാറണം: മന്ത്രി പി.പ്രസാദ്
അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാകും. ഗവൺമെൻ്റിൻ്റെ തീരുമാനത്തിൽ ഒരു പുഴ സൃഷ്ടിക്കാൻ കഴിയില്ല എന്നതും ഒരു […]
കടുത്ത ഇന്ത്യ വിരോധിയും ജെയ്ഷെ കമാൻ്ററുമായ മൗലാന അബ്ദുൾ അസീസ് എസ്സാറിനെ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗസ്‌വ-ഇ-ഹിന്ദ് സിദ്ധാന്തത്തിൻ്റെ വക്താവായ മൗലാന അബ്ദുൾ അസീസ് എസ്സാറിനെയാണ് ജൂൺ 2ന് പാകിസ്ഥാനിലെ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തെ മർകസിലാണ് അദ്ദേഹത്തിൻ്റെ സംസ്കാരം നടന്നത്. ഓപ്പറേഷൻ സിന്ദൂരിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊന്നായിരുന്നു ബഹാവൽപൂർ. 2019 ലെ പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ ഒരു ഡസനിലധികം പ്രധാന ഭീകരാക്രമണങ്ങളുടെ […]
ശബരി റെയിൽവേ കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജ വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്ന് – ഹിൽഡെഫ്
കേരളത്തിൻ്റെ ദീർഘകാലമായുള്ള സ്വപ്ന പദ്ധതിയായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്രം സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ വികസന സ്വപനങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നെന്നും, മുഖ്യമന്ത്രി പിണറായി innom m അഭിനന്ദിക്കുന്നുയെന്നും ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്)ജന.സെക്രട്ടറി അശ്വന്ത് ഭാസ്കർ, അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിന്റെയും നിരന്തര പരിശ്രമം സർക്കാരുകളെ കൊണ്ട് ഈ തീരുമാനത്തി ലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പദ്ധതിക്കായി കേന്ദ്ര വിദഗ്‌ധസംഘം കേരളത്തിൽ എത്തുമെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികളോടെ ഔദ്യോഗിക പ്രവൃത്തികൾ […]
ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു; തഗ് ലൈഫിനായി കട്ട കാത്തിരിപ്പുമായി ഫാൻസ്
കമല്‍ഹാസൻ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുക.. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്‍ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തഗ്‍ […]
സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരത്തിന് ഐ ബി സതീഷ് എംഎൽഎ അർഹനായി
പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരത്തിന് ഐ ബി സതീഷ് എംഎൽഎ അർഹനായി. കഴിഞ്ഞ ഒമ്പതുവർഷക്കാലമായി സുസ്ഥിര വികസനത്തിലൂന്നി കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ്ഐ ബി സതീഷ് എംഎൽഎയെ പുരസ്കാര ജേതാവാക്കിയത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍. ജൂൺ അഞ്ചിന് രാവിലെ 10.30ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല […]
