Flash Story
സന്നിധാനത്തെ കാർത്തിക ദീപം
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു

കെ.ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിയ പ്രതിഭ : രാഷ്ട്രപതി

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാജ്ഭവനിൽ അനാച്ഛാദനം ചെയ്തു ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ എല്ലാവർക്കും പ്രചോദനമാണ്. രാജ്ഭവനിൽ സ്ഥാപിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെ.ആർ. നാരായണൻ നടത്തിയ […]

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ: പുതിയ മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പുതിയ മെമ്പർമാരായി രമേശൻ വി., മുരുകേഷ് എം., അഡ്വ. കെ. എൻ. സുഗതൻ, ഷീലാ വിജയകുമാർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പട്ടം ലീഗൽ മെട്രോളജി ഭവനിൽ ഒക്ടോബർ 22ന് നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സഖറിയ ഉമ്മൻ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ […]

സ്ക്കൂൾ കായികമേള തിരുവനന്തപുരത്തിന് വൻ കുതിപ്പ്;

സ്ക്കൂൾ കായികമേള തിരുവനന്തപുരത്തിന് വൻ കുതിപ്പ്; ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് ഓവറോള്‍ കിരീടം പാലക്കാടിന്തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 712 പോയിൻ്റുമായാണ് ആതിഥേയർ ഒന്നാമത് കുതിക്കുന്നത്. 388 പോയിൻ്റുമായി കണ്ണൂരും 354 പോയിൻ്റുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. 82 സ്വർണവും 62 വെള്ളിയും 87 വെങ്കലവുമാണ് തിരുവനന്തപുരത്തിൻ്റെ സമ്പാദ്യം. തിരുവനന്തപുരം സെൻ്റ് ജോസഫ് എച്ച്എസ്എസ് 111 പോയിൻ്റും ജി വി രാജ സ്പോർട് സ്കൂൾ 101 പോയിൻ്റും നേടി. കോഴിക്കോട്-347, പാലക്കാട്-332, […]

പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങ്

പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോളജിലെ ഹെലിപ്പാഡില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിക്കുന്നു. മന്ത്രി വി.എൻ. വാസവൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് എന്നിവർ സമീപം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറായ എ.ആര്‍. അനീഷിന്റെ ഹൃദയം ഉള്‍പ്പടെ 9 അവയവങ്ങളാണ് ദാനം ചെയ്തത്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറായ എ.ആര്‍. അനീഷിന്റെ ഹൃദയം ഉള്‍പ്പടെ 9 അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും […]

സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ രജത ജൂബിലി നിറവിൽ

     തിരു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിലെ അവാർഡ് ജീവനക്കാരുടെ ഏക അംഗീകൃത യൂണിയനാണ് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ). ക്ലറിക്കൽ, സബ്-സ്റ്റാഫ് വിഭാഗങ്ങളിലായി ഏകദേശം 8000 ജീവനക്കാരാണ് യൂണിയൻ അംഗത്വത്തിലുള്ളത്. ദേശീയ തലത്തിൽ നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനുമായി SBSU (കേരള സർക്കിൾ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സംഘടനയുടെ രജത ജൂബിലി സമാപന സമ്മേളനം […]

രാപ്പകൽ സമരവും സെക്രട്ടേറിയറ്റ് ഉപരോധവും 24,25 തീയതികളിൽ

തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ ബിജെപി രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 – 25 തീയതികളിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് ആരംഭിക്കുന്ന ഉപരോധം 25 ന് വൈകിട്ട് സമാപിക്കും. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും.

രാഷ്ട്രപതിക്ക് ഗവർണർ വിരുന്നൊരുക്കി

രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിരുന്നൊരുക്കി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമു,  മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ, ഗവർണറുടെ പത്‌നി അനഘ അർലേക്കർ, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ പത്‌നി കമല വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ വി. എൻ. വാസവൻ, ജി. ആർ. അനിൽ, കെ. എൻ. ബാലഗോപാൽ, ആർ. ബിന്ദു, ഒ. ആർ. കേളു, പി. എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, കെ. രാജൻ, വീണാ ജോർജ്, എം. ബി. […]

ആയുഷ് രംഗത്ത് ഏറ്റവും അധികം വികസനം നടന്ന കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആയുഷ് രംഗത്ത് ഏറ്റവും അധികം വികസനം നടന്ന കാലഘട്ടമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് രംഗത്തെ വലിയ മാറ്റത്തിനായി കൂട്ടായ പരിശ്രമം നടത്തി. പുതിയ തസ്തികകള്‍, പുതിയ പ്രോജക്ടുകള്‍ അങ്ങനെ വലിയ വികസനം നടത്താനായി. ആയുഷ് മിഷന്‍ വഴി മുമ്പ് 23 കോടിയായിരുന്ന തുക ഇപ്പോളത് 210 കോടിയിലേക്ക് വര്‍ധിപ്പിക്കാനായി. പുതിയ ആശുപത്രികള്‍ സാധ്യമാക്കാനായി. വെല്‍നസിനും ചികിത്സയ്ക്കും പ്രാധാന്യം നല്‍കി. 14 ജില്ലകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിയെന്നും മന്ത്രി […]

ഭാരതീയ ജനത പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ സ്വീകരിച്ചു :

തിരു : ഭാരതീയ ജനത പാർട്ടിയിലേക്ക് പുതുതായി വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ള പ്രമുഖ വ്യക്തികൾ അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചദ്രശേഖർ പുതിയ വ്യക്തികളെ ഷോൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു.

Back To Top