സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ ബാധവത്ക്കരണ ക്യാമ്പയിനായ ‘ഹൃദയപൂര്‍വ’ത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി നാളെ ( തിങ്കൾ) രാവിലെ 10ന് പ്രസ് ക്ലബില്‍ നടക്കും. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്‍കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കുന്നു. ക്ലബ് ഭരണസമിതി
ശ്രീമതി ജസിന്ത മോറീസിന്റെ 21 മത്തെ “ദുബായ് ഡേയ്‌സ് എന്ന പുസ്തകം “മുൻ അംബാസിഡർ ശ്രീ റ്റി പി ശ്രീനിവാസൻ പ്രകാശനം ചെയ്തു
അങ്ങനെ കാത്തിരുന്ന ആ ധന്യ മുഹൂർത്തം മംഗളമായി Bharat Bhavan വച്ച് നടന്നു. കാലാവസ്ഥ അനുകൂലമായി നിന്നു 🙏🙏🙏മുഖ്യ അതിഥികളായവർ എല്ലാവരും എത്തി ❤️❤️❤️ശ്രീ TP ശ്രീനിവാസൻ മുൻ അംബാസിഡർ Dubai Days പുസ്തകം പ്രകാശനം ചെയ്തു. ആദ്യ പതിപ്പ് ഡയറക്ടർ ജനറൽ സെൻട്രൽ, ശ്രീ ആനന്ദ് IAAS, സ്വീകരിച്ചു. ശ്രീ Pramod Payyanur അധ്യക്ഷനായി, പ്രൊഫ് GN പണിക്കർ പുസ്തകം അവതരിപ്പിച്ചു. Smt അജി പണിക്കർ ആദ്യം പുസ്തകം വാങ്ങി, Dr. ശ്രീകല ഏവരെയും സ്വാഗതം […]
കരൂരില്‍ ടിവികെ റാലിയ്ക്കിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ കനത്ത സുരക്ഷ :
കരൂരില്‍ ടിവികെ റാലിയ്ക്കിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ കനത്ത സുരക്ഷ. അപകടത്തിന് പിന്നാലെ കരൂരില്‍ നിന്ന് വിജയ് തിരുച്ചിറപ്പള്ളിയിലേക്കും അവിടെ നിന്ന് ചെന്നൈ നീലംകരൈയിലെ വസിതിയിലേക്കും എത്തിയിരുന്നു. വിജയ്‌ക്കെതിരെ പ്രതിഷേധ സാധ്യതയും ആരാധകരും വരവും കണക്കിലെടുത്താണ് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തിന് ശേഷം ഒരു എക്‌സ് പോസ്റ്റല്ലാതെ മറ്റൊരു പ്രതികരണവും വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കരൂരിലെ ആശുപത്രിയില്‍ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്‍ വിജയ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടി ഡിവികെ ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍ […]
വിജയ്യുടെ റാലിയിൽ തിക്കും തിരക്കും; , 12 കുട്ടികൾ ഉൾപ്പെടെ 38 മരണം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ:
വിജയ്‍യുടെ റാലിയിൽ തിക്കും തിരക്കും; , 12 കുട്ടികൾ ഉൾപ്പെടെ 38 മരണം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർമരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും ടപരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു.Web DeskWeb DeskSep 28, 2025 – 00:230 വിജയ്‍യുടെ റാലിയിൽ തിക്കും തിരക്കും; , 12 കുട്ടികൾ ഉൾപ്പെടെ 38 മരണം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർതമിഴക വെട്രി കഴകം […]
മരുന്നുകളുടെ ഇറക്കുമതിക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തി യുഎസ്
ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നത്തിന് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.Web DeskWeb DeskSep 27, 2025 – 09:000 മരുന്നുകളുടെ ഇറക്കുമതിക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തി യുഎസ്ഇന്ത്യക്കെതിരായ താരിഫ് ആക്രമണത്തിന്റെ ഭാഗമായി മരുന്നുകളുടെ ഇറക്കുമതിക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ വ്യാപാരത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ […]
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല,ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചു
കനത്ത മഴ കാരണം ഇന്നലെ ടിക്കറ്റ് വിൽപ്പന കാര്യമായി നടക്കാത്തത് ഏജൻസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.Web DeskWeb DeskSep 27, 2025 – 07:400 തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല,ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചുതിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം. തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ ഇത് ഒക്ടോബർ 4 ലേക്ക് മാറ്റുകയായിരുന്നു. ചരക്കു സേവന നികുതി […]
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജം
തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. വൃത്തിയുള്ള, മനോഹരമായ […]
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ
ഭൂട്ടാനിൽ നിന്നുള്ള കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു.തന്റെ വാഹനമായ ഡിഫൻഡർ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെയാണ് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ […]
വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി; കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. ഡല്‍ഹിയില്‍ തടഞ്ഞുവച്ച പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ വിഴിഞ്ഞം പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. വിഴിഞ്ഞം മുക്കോല താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. രാവിലെ 7 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്.
