കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഐസിഎആർ-കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം, 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ ശ്രീ മിൻഹാജ് ആലം ഐഎഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണം, സാങ്കേതിക വികസനം, കർഷക ക്ഷേമം എന്നിവയിൽ ഐസിഎആർ-സിടിസിആർഐയുടെ ഗണ്യമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു, സുസ്ഥിര കൃഷി ശക്തിപ്പെടുത്തുന്നതിന് ഗവേഷണാധിഷ്ഠിത നവീകരണങ്ങളുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. കേരള ഗവൺമെൻ്റ് സ്പെഷ്യൽ സെക്രട്ടറി (കൃഷി) […]
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
അരി വിലക്കയറ്റം നിയന്ത്രിക്കാന്‍1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. തിരുവനന്തപുരം: ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്‍െ്റയും സപ്ളൈകോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിന് സ്പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും […]
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍. കോട്ടയം: രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല്‍ കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ജൂലൈ 30 മുതല്‍ ഇവിടെ എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം സി.എം.എസ് കോളജില്‍ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജായിരിക്കും കോട്ടയം. തിരുവനന്തപുരം […]
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
ശരവൺ മഹേശ്വർ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വചിത്രം ‘കറുത്തമാനസം’ ആഗസ്റ്റ് 17 ന് റിലീസ് ചെയ്യുന്നു. ഖത്തർ പ്രവാസി സന്തോഷ് നമ്പലാട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശ്വം വരന്തരപ്പിള്ളി, ശിവനന്ദ, സുമിത് രാഘവ്, അനന്തു, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവീൺ ഏണിക്കര ഛായാഗ്രഹണവും ഭരത് ഗോവിന്ദ് എം.ജെ ക്യാമറ അസിസ്റ്റന്റായും രുദ്രദേവ് സംഗീത സംവിധാനവും ഗോപകുമാർ പി.ജി മ്യൂസിക് ആർക്കിടെക്റ്റായും പ്രവർത്തിച്ച ഈ ചിത്രത്തിന്റെ കട്ട്സ്, […]
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
CJPയ്ക്ക് വഴങ്ങി കേന്ദ്രം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന സിജെപി പ്രതിഷേധം രാജ്യമാകെ വ്യാപിച്ചതോടെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
തിരുവനന്തപുരം: യോഗ്യത നേടി പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ കേരളത്തിലെ യുവാക്കൾ നേരിടുന്ന വലിയ അനീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA പറഞ്ഞു. അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണ്. പ്രതീക്ഷ നൽകി യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന സമീപനം അവസാനിപ്പിച്ച് ഒഴിവുകൾ അടിയന്തരമായി നികത്താൻ സർക്കാർ തയ്യാറാകണം. എൽ.ഡി.എഫ്. ഭരണകാലത്ത് പി.എസ്.സി. ഉദ്യോഗാർഥികളോട് സ്വീകരിച്ച അവഗണനയും […]
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
തിരുവനന്തപുരം അർബൻ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് പ്രസിഡൻറ് ഡോ മൈക്കിൾ ഡാനിയൽ, ജനറൽ സെക്രട്ടറി അരുൺ നായർ, മീഡിയ സെൽ ചെയർമാൻ ശ്രീ സുരേഷ് കുമാർ, വൈസ് പ്രസിഡൻറ് ജിജിമോൻ, വനിതാ സെൽ പ്രസിഡൻറ് ഷീജ സാന്ദ്ര എന്നിവരുടെ നേതൃത്വത്തിൽചെങ്കൽചൂള രാജാജി 62 നമ്പർ അംഗൻവാടിയിലേക്ക് RO വാട്ടർ പ്യൂരിഫയർ സംഭാവനയായി ശിശു വികസന പദ്ധതി ഓഫീസറായ ദീപാ മാഡത്തിന്റെ സാന്നിധ്യത്തിൽ അംഗൻവാടി ടീച്ചറായ അനിതകുമാരിക്ക് കൈമാറുന്നു …
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം.. എസ്എഫ്ഐലോക് ഭവൻ മാർച്ച് പ്രതിപക്ഷ നേതാവ്പിണറായി വിജയൻഉദ്ഘാടനം ചെയ്തു
കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം : കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ( കെ. എസ്. ജി.എ.എം. ഒ എ ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിഷൻ 2031 വികസന സെമിനാർ നടന്നു. ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ആരോഗ്യ മന്ത്രിയ്ക്ക് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ സ്വീകരണവും നല്കി.ഇതര വൈദ്യശാസ്ത്രങ്ങളോടൊപ്പം ആയുർവേദത്തിന് തുല്യ പരിഗണന നല്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.തൈക്കാട് ഹോട്ടൽ കെ.കെ.എം […]
കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ പോരാട്ടത്തിൽ യുവജന സംഘടനകൾ കൈകോർക്കണം. പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തവും അനിവാര്യമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടന്ന വിവിധ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപിപ്പിക്കുന്നതിനും ലഹരി മാഫിയക്കെതിരായ നടപടികൾ ജനകീയ പങ്കാളിത്തത്തോടെ ശക്തമാക്കുന്നതിനുമുള്ള നിർദേശങ്ങളാണ് യോഗത്തിൽ പ്രധാനമായും […]
