Flash Story
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി; TMCയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, 3 അക്കൗണ്ടുകളിൽ ഉള്ളത് 440 കോടി രൂപ
ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണം; പൊലീസിന് ഹൈക്കോടതി നിര്‍ദേശം
വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്
ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ
ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി; ആരംഭ ചെലവുകൾക്ക് 10 കോടി

കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; വി ഡി സതീശന്‍റെ നിർദേശം പാടെ അവഗണിച്ചു

കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; വി ഡി സതീശന്‍റെ നിർദേശം പാടെ അവഗണിച്ചുലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. രാഹുൽ സഭയിൽ എത്തരുതെന്ന വി ഡി സതീശൻ അടക്കമുള്ള നേതൃത്വത്തിന്റെ നിർദേശം പാടെ തള്ളിക്കൊണ്ടാണ് ഇന്ന് ആരംഭിക്കുന്ന നിയമസഭയിൽ രാഹുൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറിനും സന്തതസഹചാരി റിനോ പി രാജനുമൊപ്പമാണ് രാഹുൽ നിയമസഭയിൽ എത്തിയത്. ഇതോടെ നേതൃത്വത്തെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് രാഹുൽ. അതേസമയം കെപിസിസി യോഗം […]

തട്ട് തകർപ്പൻ ജയം; പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തോല്പിച്ച് ഇന്ത്യ കരുത്ത് കാട്ടി

​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 128 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 25 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ‍​യു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. 47 റ​ൺ​സെ​ടു​ത്ത സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ല​ക് വ​ർ​മ​യും 31 റ​ൺ​സ് വീ​ത​മെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സാ​യിം അ​യൂ​ബാ​ണ് […]

തിരുവനന്തപുരത്ത് ചെറുമകൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടു.

തിരുവനന്തപുരത്ത് ചെറുമകൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടുതിരുവനന്തപുരം: പാലോട് – ഇടിഞ്ഞാറില്‍ മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (58)യാണ് കൊല്ലപ്പെട്ടത്. രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേന്ദ്രനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ

ലിവര്‍പൂള്‍: ബോക്‌സിങ്ങിൽ ഇന്ത്യയിൽ നിന്ന് വീണ്ടും ലോക ജേതാവ്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന ഫൈനലിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ ആണ് ജെയ്‌സ്‌മിൻ ലംബോറിയയുടെ നേട്ടം. പാരിസ് ഒളിംപിക്‌സ് മെഡൽ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്‌മിൻ തോൽപ്പിച്ചത്. മലയാളിയായ ഡി.ചന്ദ്രലാൽ ആണ് ഇന്ത്യൻ വനിത ടീമിന്‍റെ പരിശീലകൻ. ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകൾ ഉറപ്പിക്കാൻ ഇന്ത്യന്‍ വനിതാ ടീമിന് കഴിഞ്ഞിട്ടുണ്ട്‌.

മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന; രാജ്യം തണുത്ത് വിറയ്ക്കും

മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന; രാജ്യം തണുത്ത് വിറയ്ക്കുംപുനെ: ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71% ആണെന്ന് യുഎസ് നാഷണൽ വെതർ സർവീസിന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ സാധ്യത 54ശതമാനമാണെന്നും പറയുന്നു. എൽ നിനോ-സതേൺ ഓസിലേഷൻ […]

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; പങ്കെടുക്കരുതെന്ന് വിഡി സതീശന്‍; കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ച:

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ. രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കുമെന്നാണ് മുന്നറിയിപ്പ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമോ എന്നതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി നേതാക്കൾ സംസാരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ […]

പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസ്; സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി

തിരുവനന്തപുരം പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസില്‍ സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി. എസ്എച്ച്ഒ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശിപാര്‍ശ. റൂറല്‍ എസ്പി ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 4നും 5നുമിടിയിലാണ് കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ രാജന്‍ മരിച്ചത്. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനം രാജനെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി എന്നായിരുന്നു കിളിമാനൂര്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. […]

നിയമസഭാ സമ്മേളനം നാളെ മുതൽ; പൊലീസിനെതിരെ ഉയർന്ന പരാതികൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം; രാഹുൽ വിഷയം ചർച്ചയാക്കാൻ ഭരണപക്ഷം

നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന ഭേദഗതി ബിൽ ഈ സഭാ സമ്മേളനത്തിൽ ചർച്ചയാകും. സാധാരണ ഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ അങ്ങനെയല്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും ഇങ്ങോട്ടുമടിക്കാൻ വടികളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട്. പോലീസിനെതിരെ ഉയർന്ന പരാതികൾ […]

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി : മന്ത്രി പി. രാജീവ്

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളിൽ ഒന്നാണിത്.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പുവെച്ചവയിൽ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ നിക്ഷേപ കരാറുകൾ നടപ്പിലാക്കപ്പെടുന്നു എന്നത് കേരളത്തിന്റെ ശക്തിയാണ്. അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്കിനും വിവിധ മേഖലകളിലെ ബില്യൺ ഡോളർ പദ്ധതികൾക്കും കേരളം വേദിയാകുകയാണ്. ആദ്യ ഘട്ട നിക്ഷേപങ്ങൾ വിജയകരമായി നടപ്പിലായാൽ കൂടുതൽ പദ്ധതികൾക്കും വൻതോതിൽ നിക്ഷേപങ്ങൾക്കും വാതിൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു. […]

രാഹുൽ മാങ്കൂട്ടത്തിൽ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല

രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക […]

Back To Top
onwin