Flash Story
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല
കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി.അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും

സാൽഫോർഡ്: 2030 ഓടെ ബിബിസിയുടെ എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്നുമുള്ള പ്രഖ്യാപനവുമായി മേധാവി ടീം ഡേവി. ചാനലുകൾ ഇൻറർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റും എന്നും ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജനുവരി എട്ടു മുതൽ ബിബിസി സാറ്റലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫിനിഷൻ (എച്ച് ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ലണ്ടനിലാണ് ബിബിസിയുടെ ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ ആയ ബിബിസി 1922 ലാണ് സ്ഥാപിതമായത്. പിന്നീട് 1927ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ ബിബിസി പ്രവർത്തനമാരംഭിച്ചത്. പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണംകൊണ്ടും മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിബിസി. ഏകദേശം 21ധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നു എന്നാണ് കണക്ക്.ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്കാരത്തിലും ബിബിസിയുടെ പങ്ക് ശ്രദ്ധേയമാണ്. 1923ൽ ബിബിസി ആദ്യത്തെ ബ്രോഡ്കാസ്റ്റിംഗ് ലിസ്റ്റ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചു. 1928-ല്‍ പുറത്തിറക്കിയ ക്രിസ്മസ് പതിപ്പിന്റെ 11 ദശലക്ഷം കോപ്പികളാണ് അന്ന് വിറ്റഴിഞ്ഞത്. ഇത് ബ്രിട്ടീഷ് മാസിക ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പതിപ്പായാണ് കണക്കാക്കപ്പെടുന്നത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ബ്രോഡ്കാസ്റ്റിംഗ് കൗൺസിൽ ആണ് ഹൗസിലാണ് ബിബിസി ആസ്ഥാനം പ്രവർത്തിക്കുന്നത്.

Back To Top
onwin