വെസ്റ്റ്ഹില്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കും ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ലാബ് അസി. തസ്തികയിലേക്കും അപേക്ഷിക്കാം. ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകരുടെയും ഒഴിവുകളുണ്ട്. ഫോണ്‍: 9745531608, 9447539585.
യു .എ ഇ യിലേക്ക് ഐ.ടി.വി ഡ്രൈവർമാരുടെ 100 ഒഴിവ്
ലേബർ കമ്മീഷണറേറ്റ് വാർത്താക്കുറിപ്പ് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യു .എ .ഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐ.ടി.വി ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത് . 25 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ജി സി സി / യു എ ഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധം. എസ് എസ് എൽ സി പാസായിരിക്കണം. ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, […]
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ മോഹിനിയാട്ടം, ഭരതനാട്യം പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം, വയലിൻ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണ് മോഹിനിയാട്ടത്തിലുളളത്. ഭരതനാട്യത്തിൽ ഡാൻസ് മ്യൂസിക് (ടീച്ചിംഗ്), അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം തസ്തികകളിൽ ഓരോ ഒഴിവുകളുമുണ്ട്. 55% മാർക്കോടെ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്. സി. വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും. ഡാൻസ് മ്യൂസിക്കിന് […]
ജര്‍മ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ:നോര്‍ക്ക ട്രിപ്പിള്‍വിന്‍ അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ചൊവ്വാഴ്ച (മെയ് 20ന്) കൊച്ചിയില്‍ ആരംഭിച്ച അഭിമുഖം മെയ് 23 നും മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും. ജർമനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്സുമാരെയാണ് ഏഴാം എഡിഷനില്‍ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നല്‍കിയ 4200 അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് […]
ആർസിസിയിൽ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റെൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in
ടെലിമെഡിസിൻ നെറ്റ്‌വർക്ക് മാനേജർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്‌വർക്ക് മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്‌സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് […]
തിരുവനന്തപുരം നാഷണൽ ആയുഷ് മിഷൻ കേരളം Procurement Officer, Data Programmer തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം നാഷണൽ ആയുഷ് മിഷൻ കേരളം Procurement Officer, Data Programmer തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചുവിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 01-06-2025www.nam.kerala.gov.in Phone : 0471 2474550
ഓവർസിയർ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരളയിൽ ഓവർസിയർ തസ്തികയിലെ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് (കോട്ടയം, തൃശ്ശൂർ, കണ്ണൂർ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 5നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in ഫോൺ: 0471 2474550.
എൽബിഎസിൽ അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ജര്‍മ്മനിയിലെ നഴ്സിംങ് ഒഴിവുകള്..നോര്‍ക്ക ട്രിപ്പിള് വിൻ അപേക്ഷകര്ക്കായുളള ഇന്ഫോ സെഷന് ഏപ്രില് 28 ന് ഓണ്ലൈനായി
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള് വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് ഇതിനോടകം അപേക്ഷ നല്കിയവര്ക്കായുളള ഓണ്ലൈന് ഇന്ഫോ സെഷന് ഏപ്രില് 28 ന് ഉച്ചയ്ക്ക് 1.30 മുതല് 3.30 വരെ നടക്കും. ഇന്ഫോ സെഷനില് പങ്കെടുക്കുന്നതിന്നതിനുളള ലിങ്ക് ഉള്പ്പെടുന്ന ഇ-മെയില് അപേക്ഷ നല്‍കിയ ഉദ്യോഗാര്ത്ഥികള്ക്ക് അയച്ചിട്ടുണ്ട്. ജര്മ്മന് ഭാഷയില് ബി 1 അല്ലെങ്കില് ബി 2 ഭാഷാ യോഗ്യതയുളള ഉദ്യോഗാര്ത്ഥികള്ക്കായി പ്രത്യേകം ഇന്ഫോ സെഷന് 2025 മെയ് ആദ്യവാരം നടത്തുന്നതാണ്. ഇതിനായുളള […]