തിരുവനന്തപുരം വെള്ളറട പനച്ചമൂട് പഞ്ചാംകുഴിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പഞ്ചാംകുഴി സ്വദേശിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. പ്രിയംവദയുടെ മൃതദേഹം സമീപവീട്ടില്‍ കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപിച്ചതാണ് സംശയത്തിന് വഴിവച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് എന്നയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പ്രിയംവദ ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കളുടേയും വിവാഹശേഷം പഞ്ചാംകുഴിയിലെ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു. നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. മൃതദേഹം കുഴിച്ചിട്ടെന്ന് […]
തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും. ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിംഗ്. ലാൻഡിംഗിനായി എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തിൽ ഉദ്യോഗസ്ഥരുടെ […]
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് (31)മരിച്ചത്. കൂടെ ഉണ്ടായിരുന്നവർ നീന്തി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ലിജോയിയെ പുറത്തെടുത്തത്. പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം ഉണ്ടായത്. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവർ ആണ് അപകടത്തിൽപെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.തീര- മലയോര മേഖലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. […]
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.
അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പുമായി ഇറാൻ :ഇസ്രയേലിനെ സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും
ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു.ഇസ്രായേലിനെതിരായ ഇറാൻന്റെ ആക്രമണങ്ങൾ തടയാൻ ഇടപെട്ടാൽ അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം. ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജം. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ […]
വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത്ഗ്ലോബൽ ചെയർമാൻ ജോണികുരുവിള ഉത്ഘാടനം ചെയ്തു .
തിരുവനന്തപുരം : ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ഇന്ത്യ റീജിയൻ ചെയർമാൻP.H.കുര്യൻ IAS (Rtd), ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ അനിതാ മോഹൻ,ഇന്ത്യ റീജിയൺ സെക്രട്ടറി രാജു ജോർജ്,ഇന്ത്യ റീജിയൺ മുൻ ജന:സെക്രട്ടറി സാം ജോസഫ്,മുൻ ഇന്ത്യ റീജിയൺ സെക്രട്ടറി തുളസീധരൻ നായർ ട്രാവൻകൂർ പ്രൊവിൻസ് ട്രഷറർ എസ്.സുധീശൻ, കവടി യാർ ചാപ്റ്റർ […]
വിമനാപകടത്തിൽ മരണമടഞ്ഞ രഞ്ജിതയുടെ ബന്ധുക്കൾ അഹമ്മദാബാദിൽ എത്തി
വിമനാപകടത്തിൽ മരണമടഞ്ഞ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ ബന്ധുക്കള്‍ അഹമ്മദാബാദില്‍ എത്തി. ഇവര്‍ ആശുപത്രിയിലേക്ക് പോയശേഷം അവിടെ ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കേണ്ടതുണ്ട്. സഹോദരന്‍ രതീഷും മറ്റൊരു ബന്ധു ഉണ്ണികൃഷ്ണനുമാണ് എത്തിയത്. കൊച്ചിയില്‍ നിന്നും മുംബൈ വഴിയാണ് വിമാനം മാര്‍ഗ്ഗം അഹമ്മദാബാദിലെത്തിയത്. ബന്ധുക്കള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും അഹമ്മദാബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. രഞ്ജിതയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ ജോലിയില്‍ നിന്ന് ഉടന്‍ […]
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയുന്നില്ല, വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ എടുത്ത്ചാടി, 30 പേരുടെ പരുക്ക് ഗുരുതരം’: ഡോ. എലിസബത്ത്
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മലയാളി ഡോക്ടർ എലിസബത്ത്. വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് എടുത്ത്ചാടിയും വിദ്യാർഥികൾക്ക് പരുക്കുണ്ട്, 30 പേരുടെ പരുക്ക് ഗുരുതരമാണ്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്.ഇന്റർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. അമ്പത് വിദ്യാർത്ഥികളോളം മരിച്ചിട്ടുണ്ട്. നിരവധി വിദ്യാർത്ഥികളേയും റെസിഡന്റുകളേയും കാണാതായി ഗ്രൂപ്പുകളിൽ സന്ദേശമെത്തുന്നുണ്ട്.പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കുമുള്ളത്. കോളേജിൽ നിന്ന് […]
കത്തിയമർന്ന എഐ 171 വിമാനത്തിൻ്റെ എഫ്.ഡി.ആര്‍ കണ്ടെത്തി; അപകടകാരണം കണ്ടെത്താൻ സഹായകമാകും
അഹമ്മദാബാദ്: വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമർന്ന എഐ 171 വിമാനത്തിൻ്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്.ഡി.ആര്‍) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്.ഡി.ആര്‍ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടര്‍അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് എഫ്.ഡി.ആറിൻ്റെ കണ്ടെത്തല്‍. വിമാനത്തിൻ്റെ സാങ്കേതിക വിവരങ്ങള്‍ എഫ്.ഡി.ആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. അതിനാല്‍ എഫ്.ഡി.ആര്‍ പരിശോധിക്കുന്നതിലൂടെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും. മാത്രമല്ല വിമാനത്തിലെ സുപ്രധാനവിവരങ്ങള്‍ എഫ്ഡിആറിൽ ഉണ്ടാകുമെന്നതിനാൽ ടേക്ക് ഓഫിന് ശേഷം വിമാനത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ മനസ്സിലാക്കാനാകും. അതിനിടെ, […]
