കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ പി ഓ എ സംസ്ഥാന പ്രസിഡണ്ട് ആ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ, വി ജോയ് എം എൽ എ, ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ് ഐ പി എസ്, […]
ഇടുക്കി നെടുങ്കണ്ടത്ത് വൻമരം വീണ് ഗതാഗതം തടസപ്പെട്ടു
ഇടുക്കി നെടുങ്കണ്ടത്ത് വൻമരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം ആശാരികണ്ടം റോഡിലാണ് പുലർച്ചെ മരം വീണത്. നെടുങ്കണ്ടം ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്ന നടപടികൾ ആരംഭിച്ചു കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനും ശാന്തൻപാറക്കും ഇടയിൽ നിരവധി ഇടങ്ങളിൽ മരം വീണും മണ്ണിടിഞ്ഞു വീണും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. മേഖലയിൽ മഴ തുടരുകയാണ്.
ത്രികക്ഷി കരാർ പ്രകാരം ആരംഭിച്ച തിയേറ്റർ കോംപ്ലക്സുകളുടെ കരാർ വ്യവസ്ഥ സർക്കാർ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എം വിൻസെന്റ് എംഎൽഎ
ത്രികക്ഷി കരാർ പ്രകാരം ആരംഭിച്ച തിയേറ്റർ കോംപ്ലക്സുകളുടെ കരാർ വ്യവസ്ഥ സർക്കാർ ലംഘിക്കുന്നുവെന്നും അത് അംഗീകരിക്കാനാകില്ലെന്നും എം വിൻസെന്റ് എംഎൽഎ. കിഫ്ബി തിയേറ്റർ ലോൺ തിരിച്ചടവിനായി കെഎസ്എഫ്‌ഡിസിയുടെ 16 തിയേറ്ററുകൾ കിഫ്ബിക്കു പണയപ്പെടുത്താൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 16 തിയേറ്ററുകൾ കിഫ്ബിക്ക് പണയപ്പെടുത്തുവാൻ സർക്കാർ നീക്കം നടത്തുന്നു. അത് അംഗീകരിക്കാനാകില്ല. ഷാജി എൻ കരുൺ ഇതിനെ എതിർത്തിരുന്നു. ഇപ്പോൾ ചെയർമാനില്ലാത്ത സൗകര്യം നോക്കി സർക്കാർ നീക്കം നടത്തുകയാണെന്നും സർക്കാരിൻ്റെ നീക്കം […]
കണ്ടെയ്നറുകൾ അടിഞ്ഞ സ്ഥലങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിക്കുന്നു
മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ വന്നടിഞ്ഞ തീരപ്രദേശങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. ഇവ മാറ്റുന്നത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പരിസ്ഥിതി ആഘാതം ഏൽക്കാത്തവിധം എല്ലാം മാറ്റേണ്ടതുണ്ട്. ജനങ്ങൾക്ക് അപകട ഭീഷണി ഇല്ല എന്ന് ഉറപ്പാക്കണം. ശാസ്ത്രീയ പരിശോധനകളിലൂടെ രാസ മാലിന്യ അപകട സാധ്യത വിലയിരുത്തി വരികയാണ്. വൈദഗ്ധ്യം ഉള്ളവരുടെ സംഘത്തെ നിയോഗിച്ച് സമയബന്ധിതമായി കണ്ടൈനർകളെല്ലാം മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു.ഡോ സുജിത്ത് വിജയൻ പിള്ള എം എൽ എ, ജില്ലാ കലക്ടർ എൻ ദേവീദാസ്, എ […]
അടുത്ത അഞ്ച് ദിവസം കൂടി അതിതീവ്ര മഴ തുടരും;മെയ് 29, 30 തീയതികളിൽ മഴയുടെ ശക്തികുടുമെന്നും മന്ത്രി കെ രാജൻ
തൃശ്ശൂർ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. അതേസമയം കണ്ടെയ്നർ ഒഴുകിയെത്തുന്ന […]
മാനേജരെ മർദിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യപേക്ഷയുമായി ഉണ്ണിമുകുന്ദൻ
മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻമാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായ വ്യാജ പരാതിയാണെന്ന് ഹർജിയിയിൽ പറയുന്നു. ആരോപണങ്ങൾ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധ നേട്ടങ്ങൾ നേടുന്നതിനും വേണ്ടിയാണ് ഈ പരാതിയെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ വിശദീകരിക്കുന്നു.പരാതിക്കാരൻ മുമ്പും തന്റെ പേര് ദുരുപയോഗം ചെയ്ത് അപകീർത്തികരമായ, വ്യാജവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചിരുന്നുവെന്നും ഹർജിയിൽ […]
ലിവർപൂളിന്റെ വിജയാഘോഷത്തിനിടെ ആരാധകക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി 50 പേർക്ക് പരിക്ക്
പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുകയായിരുന്ന ലിവർപൂൾ ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി. 50 പേർക്ക് പരിക്കേൽക്കുകയും 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ബ്രിട്ടീഷ് പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ 20-ാമത് ടോപ്പ്-ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പൺ‑ടോപ്പ് ബസ് വിക്ടറി പരേഡിനിടെയാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം […]
കേരളത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് ; ഒമ്പത് നദികൾ കര കവിഞ്ഞ് ഒഴുകുന്നു, നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ […]
കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു
കൊച്ചി പുറംകടലിൽ മുങ്ങിയ എം എസ് സി എൽസ 3 ചരക്കുകപ്പലിലെ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴിക്കൽ തീരത്തടിഞ്ഞു.. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണ് കണ്ടെയ്നർ. രാത്രി വലിയ ശബ്ദ്‌ദംകേട്ട നാട്ടുകാരാണ് ചെറിയഴിക്കൽ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്നർ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. രാത്രി വൈകിയും ഇതിനുള്ള ശ്രമം തുടരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ തിങ്കളാഴ് രാവിലെ […]
കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, തിരുവനന്തപുരത്തേക്കും വരാൻ സാധ്യത
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ […]
