;സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ് ഉള്‍പ്പടെനിരവധി പേര്‍ക്ക് പരിക്ക്തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘത്തിനെതിരെ യുവമോര്‍ച്ച നടത്തിയ നിയസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും ഉപയോഗിച്ചാണ് സമാധാനപരമായ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ നോക്കിയത്. പ്രവര്‍ത്തകര്‍ക്കു നേരെ പതിനഞ്ചിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിന് നേരെ രണ്ട് ജലപീരങ്കി ഉപയോഗിച്ച് മാറി മാറി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. ഇടയ്ക്ക് വെള്ളം തീര്‍ന്നതോടെ ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് വെള്ളം നിറച്ച് വീണ്ടും പ്രവര്‍ത്തകര്‍ക്കുനേരെ പ്രയോഗിച്ചു. […]
ബിസ്‌മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടിൽ വ്യക്തം.ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്‌മീറിൻ്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കൽ ഓഫീസർ […]
നിയമസഭയിൽ പ്രതിപക്ഷം പ്ലക്കാർഡുമായി പ്രതിഷേധം
നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിഷേധത്തിനിടയിലും സഭയിൽ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയിൽ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാൻ പോകുന്നു. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള […]
മുസ്ലിം ലീഗിന്റെ ഉപമുഖ്യമന്ത്രി പദം:മറ്റു സമുദായങ്ങൾക്ക് ആശങ്കയെന്ന് ബി ജെ പി
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകൂ എന്നും ഭരിക്കുന്നത് മുസ്ലിം ലീഗായിരിക്കുമെന്നും ബി ജെ പി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫിന്റെ തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റ് മത ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണെന്നും വി മുരളീധരൻ പറഞ്ഞു. കോൺഗ്രസ് […]
ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ: സ്പീക്കർ
മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്റെ ‘ലോക കേരള സഭ’ മാതൃക പിന്തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വളരെ ഫലവത്തായ ചർച്ചകളും ക്രിയാത്മകമായ നിർദ്ദേശങ്ങളും ഇത്തവണത്തെ ലോക കേരള സഭാ സമ്മേളനത്തിൽ ഉയർന്നുവന്നുവെന്നും സ്പീക്കർ പറഞ്ഞു.മനുഷ്യരാശി എവിടെയെല്ലാമുണ്ടോ അവിടെ മലയാളിയുണ്ട്. ലോകത്തിന്റെ വിവിധ […]
ആർമി ഡെന്റൽ കോർപ്‌സ് സ്ഥാപക ദിനം ആചരിച്ചു
ആർമി ഡെന്റൽ കോർപ്‌സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ഇന്ന് ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു. ഡെന്റൽ സെന്ററിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഡെൻ്റൽ സെൻ്ററിൻ്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ വിജയ് ലാൽ, ഡെന്റൽ ഓഫീസർ ക്യാപ്റ്റൻ പ്രണവ് എസ് നാഥ്, സർവീസിലുള്ളവരും വിരമിച്ച ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ സൈനികരുടെ ആരോഗ്യം, പ്രതിരോധശേഷി, പോരാട്ടവീര്യം എന്നിവ […]
തൊഴിലാളികൾക്ക് മഴക്കുപ്പായങ്ങൾ സമ്മാനിച്ച് മാനവീയം വീഥി
മാനവീയം വീഥിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിരുവനന്തപുരം കോർപ്പറേഷനിലെ തൊഴിലാളികൾക്ക് മാനവീയം തെരുവിടം റെയ്ൻ കോട്ടുകൾ സമ്മാനിച്ചു. അഡ്വ കെ പി രെണദിവെ അധ്യക്ഷനായി. കോർപ്പറേഷൻ സിപിഐ എം പാർലമെന്ററി പാർട്ടി ലീഡർ അഡ്വ എസ് പി ദീപക്ക് ഉദ്‌ഘാടനം നിർവ്വഹിച്ച് റെയ്ൻ കോട്ടുകൾ കൈമാറി. കണ്ണൻമൂല വിജയൻ, കെ ജി സൂരജ്, സുഭദ്ര അമ്മ കെ, എം ജി പ്രഭാകരൻ, എൻ സുരേന്ദ്രൻ, ഉണ്ണി കണ്ണൂർ എന്നിവർ സംസാരിച്ചു. ദുബായിലെ മാനവീയം സംഘാടകൻ ഷമീർ അബൂബക്കറാണ് മഴക്കോട്ടുകൾ […]
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌പുറപ്പെടുവിക്കുന്ന പ്രസ്‌താവന
കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച കൊടിയ അവഗണനയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 3-ാം തീയ്യതി കരിദിനമായി ആചരിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്‌തു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്‌നമായ എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 […]
റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെംഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന ബെന്നർഘട്ടയിലെ റിസോർട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. അതേസമയം റോയ് സി ജെയുടെ മരണത്തിൽ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച […]
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ കാസറഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കകുകയായിരുന്നു മുഖ്യമന്ത്രി. എയിംസിൽ ബിജെപി ആരോപണം മുഖ്യമന്ത്രി തള്ളി. എയിംസിനായി സ്ഥലം നൽകിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്. പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടും അവഗണനയാണ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തോട് കേന്ദ്രസർക്കാർ അവഗണന […]
