Flash Story
സന്നിധാനത്തെ കാർത്തിക ദീപം
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു

സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചതായും ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സി.ബി.ഐ അല്ലെങ്കില്‍ ഇ ഡി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ചെറിയൊരു വീഴ്ചയല്ല, വലി തട്ടിപ്പും കൊള്ളയും അഴിമതിയുമാണ്. ഇതിന് ഉത്തരവാദികള്‍ പിണറായി സര്‍ക്കാരാണെന്നും മഹിളാ മോർച്ച […]

ഈ വർഷത്തെ ഡോ. ദിവ്യ രവീന്ദ്രൻ അവാർഡ്  ഡോ. അർച്ചന എം ജി ക്ക്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ​ഗവേഷകയായിരുന്ന ഡോ. ദിവ്യ രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഡോ. അർച്ചന എം ജി ക്ക് സമ്മാനിച്ചു . മാതളനാരങ്ങയുടെ തോടിൽ നിന്നും വേർതിരിച്ച് എടുത്ത പോളിസാക്രൈഡ്സ് ഉപയോഗിച്ച് സ്തനാർബുദത്തിനെതിരായ നാനോ പാർട്ടിക്കിൾസ് വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം. കീമോതെറാപ്പി മരുന്നായ ഡോക്സോറൂബിസിനും സ്തനാർബുദ രോഗികളിൽ കൂടുതലായി കാണപ്പെടുന്ന ഹെർ 2 എന്ന ജീനിനെ തടയാനുള്ള  എസ്ഐആർഎനെയും കൂടി ചേർത്താണ് നോനോ പാർട്ടിക്കിൾസ് വികസിപ്പിച്ചിരിക്കുന്നത്.പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം, ആർ സി സിയിൽ നടന്ന […]

പെരുമഴക്കാലം; 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തുലാവർഷം തുടക്കത്തിൽ തന്നെ അതിശക്തമായതോടെ കേരളത്തിൽ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളത്ത് […]

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍;രഹസ്യകേന്ദ്രത്തിൽ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. രാവിലെ പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്. പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന. തെളിവുകള്‍ […]

അപമാനിച്ച് പുറത്താക്കി, പറയാനുള്ളത് ഒരു ദിവസം പറയും’; തുറന്നടിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പുനഃസംഘടനയിൽ കോൺഗ്രസിൽ പോര് മുറുകുന്നു. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്നും പറയാനുള്ളത് ഒരു ദിവസം പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടമാക്കിയത്. ‘കഴിഞ്ഞ വർഷം പിതാവിൻ്റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിൻ്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. […]

ശബരിമലയിലെ സ്വര്‍ണ മോഷണ കേസ് : തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടക്കും

ശബരിമലയിലെ സ്വര്‍ണ മോഷണ കേസില്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എസ് ഐ ടി രണ്ട് തവണയായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ്പിയില്‍ നിന്ന് വിവരങ്ങള്‍ തേടി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ എസ്പി അന്വേഷണ സംഘത്തിന് മുന്നില്‍ വച്ചു. തെളിവ് ശേഖരണത്തിൻ്റെ ഭാഗമായാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. ഇതിലാണ് സ്മാര്‍ട്ട് […]

മുഖ്യമന്ത്രി ബഹ്‌റൈനില്‍; പ്രവാസി മലയാളി സംഗമം നാളെ, ഉജ്ജ്വല സ്വീകരണത്തിന് പ്രവാസി മലയാളികള്‍

മനാമ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.വ്യാഴാഴ്ച പുലര്‍ച്ചെ 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വര്ഗീസ് കുര്യ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്‌, ചെയർമാൻ രാധാകൃഷ്ണ പിള്ള,, […]

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്മികച്ച നാടകത്തിന് കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 55,555 രൂപയും പുരസ്കാരവും

തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്.ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ […]

മകളുടെ തുടര്‍ചികിത്സക്ക് കേരളത്തിലെത്തിയ മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയില ഒഡിങ്ക അന്തരിച്ചു

കൊച്ചി: കേരളത്തില്‍ മകളുടെ തുടര്‍ചികിത്സയ്‌ക്കെത്തിയ മുന്‍ കെനിയന്‍ പ്രധാനമന്തി റെയില ഒഡിങ്ക അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കൂത്താട്ടുകുളം ശ്രീധരീയത്തില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. 2019ലാണ് ആദ്യമായി റെയില ഒഡിങ്ക കേരളത്തിലെത്തുന്നത്. മകള്‍ റോസ്‌മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. 2017ല്‍ ഒരു രോഗത്തെ തുടര്‍ന്ന് റോസ്‌മേരിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും കാഴ്ച ശക്തി തിരിച്ച് കിട്ടിയില്ല. ഒടുവില്‍ ശ്രീധരീയത്തിലെ ആയുര്‍വേദ ചികിത്സയെക്കുറിച്ച് അറിഞ്ഞ് […]

പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടി

പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടികോഴിക്കോട്: പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം […]

Back To Top