ഇറാനിലെ മിനാബിൽ നടന്ന രണ്ട് മിസൈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി. പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ 85 പേർ മരിച്ചു. സമീപ നഗരമായ ജാസ്കിൽ 16 പേരും കൊല്ലപ്പെട്ടു. രണ്ടിടത്തുമായി ഗുരുതരമായി പരുക്കേറ്റത് 90 ഓളം പേർക്കാണ്. തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, […]
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത ഇതിനകം അടച്ചുകഴിഞ്ഞു. മാത്രമല്ല, ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. റദ്ദാക്കിയ സർവീസുകൾ ഇതാ ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കിവൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയർ സർവീസ് ഒഴിവാക്കിഇൻഡിഗോയുടെ […]
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. ബലാത്സംഗ കേസില്‍ രാഹുല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഒരു കോണ്‍ഗ്രസ് നേതാവ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രധാനപ്പെട്ട അംഗമാണ് വി കെ ശ്രീകണ്ഠന്‍. പാലക്കാടിന്റെ എംപിയെ കാണുമ്പോള്‍ പാലക്കാടിന്റെ എംഎല്‍എയ്ക്ക് സംസാരിക്കാന്‍ പാടില്ലേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കരുതി കോണ്‍ഗ്രസിന്റെ നേതാവിനെ കണ്ടാല്‍ […]
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും മുൻ എഐഎഡിഎംകെ നേതാവുമായ ഒ. പനീർശെൽവം (ഒപിഎസ്) ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. രാവിലെ ഒൻപത് മണിയോടെ ഒപിഎസ് തൻ്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കേവലം സഖ്യകക്ഷിയായല്ല, മറിച്ച് ഡിഎംകെയിൽ നേരിട്ട് അംഗത്വമെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് […]
കോടതി വിധിക്ക് പുല്ലുവില; കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് നിർമ്മാതാക്കൾ
കോടതി വിധിക്ക് പുല്ലുവില; കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് നിർമ്മാതാക്കൾമുംബൈ: വൻ വിവാദങ്ങൾക്ക് വഴിവച്ച കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ. വെസ്റ്റ് ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവെയാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയിലുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹര്‍ജിക്കാരിപ്പോള്‍. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്‍റെ ഷോകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. […]
കേരളത്തിൽ ആദ്യമായി ഇരുളൻ പാറ്റാ പിടിയനെ കണ്ടെത്തി.
തിരുവനന്തപുരം – കേരളത്തിൽ ആദ്യമായി ഇരുളൻ പാറ്റാ പിടിയനെ കണ്ടെത്തി.ഇവയുടെ ഇംഗ്ലീഷ് പേര് Dark-sided Flycatcher എന്നാണ്.പക്ഷി നിരീക്ഷകരായ എം.എ. ലത്തീഫ്, ഫൈറോസ് ബീഗം, രാജീവ് മണ്ണയം എന്നിവർ അരിപ്പ കാട്ടിൽ പക്ഷിനിരീക്ഷണം നടത്തുബോൾ ഫൈറോസ് ബീഗമാണിതിൻ്റെ ചിത്രം പകർത്തിയത്.2024 ജനുവരി 28 നാണ് ഇതിനെ കണ്ടത്. തിരുവനന്തപുരം അരിപ്പ ഫോറസ്റ്റിൽ ഇവർ പക്ഷി നിരീക്ഷണത്തിനും ഫോട്ടോ പകർത്താനുമായി വനം വകുപ്പിൻ്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ പ്രോഗ്രാമിന് പോയതായിരുന്നു. വൈകുന്നേരം 4.30 മണിക്കു ശേഷം പക്ഷികളെ കൂടുതൽ […]
സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി; പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കൽ ലക്ഷ്യം
സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി; പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കൽ ലക്ഷ്യംനഗര-ഗ്രാമ പ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ ഉറപ്പാക്കാനും സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച ‘കേരള പബ്ലിക് ട്രാൻസ്പോർട്ട് അർബൻ -റൂറൽ ഇന്റഗ്രേഷൻ ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ പദ്ധതിപ്രകാരമാണ് റൂട്ടുകൾ അനുവദിച്ച് മോട്ടോർവാഹന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് […]
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ; ആദ്യദിനം കരുത്തോടെ ജമ്മു, ഹബള്ളി : കർണാടക കരുത്തിനെ വെല്ലുവിളിച്ച് ജമ്മു കശ്‌മീർ. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ആദ്യദിനം മികവുറ്റ കർണാടക ബൗളർമാരെ അനായാസം നേരിട്ട് സന്ദർശകർ മികച്ച സ്‌കോറിലേക്ക്. കളി പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റണ്ണെന്ന നിലയിലാണ്. കർണാടക ബാറ്റർമാരും ജമ്മു ബൗളർമാരും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രതീക്ഷിച്ചവരെ അൽഭുതപ്പെടുത്തുന്ന കളിയായിരുന്നു ഹബള്ളിയിലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജമ്മുവിനായി ശുഭം […]
കേരള പോലീസിലെ ആദ്യത്തെ നർകോട്ടിക് ഡോഗ് (Narcotic Dog) എന്ന ചരിത്രപരമായ പദവി അലങ്കരിക്കുന്നവളാണ് ബ്രൂസ് (നീലി).
ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ യാത്രയയപ്പ് നൽകി പേനയും ഡയറിയും സമ്മാനിച്ചു പടിയിറക്കി വിടുന്ന പതിവ് കാഴ്ചയല്ലിത്. ഇത് 11 വർഷം നീണ്ട, ചോരബന്ധത്തേക്കാൾ വലിയൊരു ആത്മബന്ധത്തിൻ്റെ കഥയാണ്. ഇടുക്കിയിലെ മലമടക്കുകളിൽ ലഹരിവേട്ടയ്ക്കിറങ്ങിയ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് മോഹനും, അദ്ദേഹത്തിൻ്റെ നിഴൽ പോലെ കൂടെ നടന്ന ‘ബ്രൂസ്’ എന്ന നായയും തമ്മിലുള്ള കഥ! ഇന്ന് (ബുധനാഴ്ച) ബ്രൂസ് ഔദ്യോഗികമായി കാക്കിയഴിക്കുകയാണ്. “സർവീസിൽ നിന്ന് വിരമിച്ചാൽ ഇവളെ എങ്ങോട്ട് മാറ്റും?” എന്ന ചോദ്യത്തിന് രഞ്ജിത്തിന് ഒരൊറ്റ ഉത്തരമേ […]
റീജണൽ കാൻസർ സെന്റർ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
രോഗീ-സൗഹ്യദ സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പു വരുത്താനും, വിവിധ സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് ലഘുകരിക്കാനും 242 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ മന്ദിരം പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിവർഷം രണ്ടര ലക്ഷത്തോളം പേർ ആശ്രയിക്കുന്ന ആർസിസി-യിൽ മികച്ച സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. ക്യാൻസർ രോഗികൾക്ക് ആവശ്യമായ അത്യാധുനിക സേവന […]
