Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം: 25ലേറെ മരണം;രണ്ടു പേർ വിദേശികൾ

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. പരുക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. ഇവരെ ശ്രീനഗറിലേക്ക് മാറ്റും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്.മരിച്ചവരിൽ രണ്ടു പേർ വിദേശികളാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത […]

വിഴിഞ്ഞം തുറമുഖം  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ കാര്യാലയത്തിൽ

മെയ് 2 ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 23 ന് രാവിലെ 11.30 ന്  തിരുവനന്തപുരം നഗരസഭ കാര്യാലയത്തിൽ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം.പി.മാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്ക്കാരം റോമിലെ ബസലിക്ക ഓഫ് സെന്റ് മേരി മേജറിൽ

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ  ആയിരങ്ങൾ പങ്കെടുത്തു. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറിൽ തന്റെ സംസ്കാരം നടത്തണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നതായും വത്തിക്കാൻ വ്യക്തമാക്കി. തന്റെ കല്ലറ അലങ്കരിക്കരുതെന്നും ,ഫ്രാൻസികസ് എന്ന് പേര് മാത്രമെ കല്ലറയിൽ രേഖപ്പെടുത്താവൂ എന്നും പോപ്പ് പറഞ്ഞിരുന്നതായി വത്തിക്കാൻ അറിയിച്ചു.ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്ര […]

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.

വത്തിക്കാന്‍ സിറ്റി :  കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05) അന്ത്യം. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി […]

കേരളത്തിലെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അഭിമാനകരമായ നേട്ടത്തിലേക്ക്.

കേരളത്തിലെ ആകാശ് എഡ്യൂക്കേഷൻ സർവിസസ് ലിമിറ്റഡിലെ 10 ൽ അധികം വിദ്യാർത്ഥികൾ ജീ മെയിൻ 2025 ൽ 99% വും അതിൽ കുടുതലും നേടി. തിരുവനന്തപുരത്ത് നിന്ന് 3 വിദ്യാത്ഥികളും കൊച്ചിയിൽ നിന്ന് 6 വിദ്യാർത്ഥികളും കോഴിക്കോട് നിന്ന് 1 വിദ്യാർത്ഥിയും ഉൾപ്പോടുന്നു. JEE മെയിൻ 2025 ൽ (സെക്ഷൻ 2) തിരുവനന്തപുരം ആര്യൻ വി നായർ (എ ഐ ആർ 2070) ജോഷ്വ ജേക്കബ് തോമസ് (എ ഐ ആർ 3982),ആശിക് (എ ഐ ആർ […]

ഗ്യാലറി തകർന്നു വീണു. കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെയാണ് സംഭവം. സംഘാടകർക്കെതിരെ കേസ് എടുത്തു.

എറണാകുളം : കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണു. സംഭവത്തിൽ സംഘടകർക്കെതിരെ പോലീസ് കേസ് എടുത്തു. പരിപാടിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചില്ലെന്ന് പോലീസ്. അനുമതി ഇല്ലാതെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ‌ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോർട്ട്‌ നൽകും. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് ഗ്യാലറി തകർന്ന് വീണത്. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂർണമെന്റിനിടയാണ് അപകടം. ഫൈനൽ മത്സരം ആയതിനാൽ പതിവിലും കൂടുതൽ കാണികൾ എത്തിയിരുന്നു. താത്കാലികമായി നിർമ്മിച്ച […]

SKN 40 കേരളയാത്രയുടെ സമാപനച്ചടങ്ങുകൾക്ക് കോഴിക്കോട് തുടക്കം. ലഹരിക്കും അക്രമത്തിനും എതിരെ അറബിക്കടലിനെ സാക്ഷിയാക്കി : ദീപശിഖ തെളിയിച്ചു

കോഴിക്കോട് : അറബിക്കടലിനെ സാക്ഷിയാക്കി ലഹരിക്കും അക്രമത്തിനും എതിരായ SKN 40 കേരളയാത്രയുടെ സമാപന ചടങ്ങുകൾക്ക് കോഴിക്കോട് തുടക്കംക്കുറിച്ചു. വിദ്യാർഥികൾ പകർന്നു നൽകിയ ദീപശിഖ വേദിയിൽ തെളിയിച്ചു ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍. പതിനായിരങ്ങൾ ആര്‍.ശ്രീകണ്ഠന്‍ നായര്‍ ചൊല്ലിക്കൊടുത്ത ലഹരിക്കെതിരായ പ്രതിജ്ഞ ഏറ്റുചൊല്ലി. 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കിയതിന് ശേഷമാണ് കേരളയാത്രയ്ക്ക് കോഴിക്കോട് ബീച്ചിൽ സമാപനം ആകുന്നത്. ലഹരിവിരുദ്ധ സമാപനസമ്മേളനത്തിന് പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തുന്നത്. സമാപനച്ചടങ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം […]

വീണ്ടും എ ഡി ജി പി എം ആർ അജിത് കുമാറിന് വീശിഷ്ട സേവാ മെഡലിനു ശുപാർശ

വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്.ഇത് ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡി ജി പി ശുപാർശ ചെയ്യുന്നത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാർശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഡിജിപിയുടെ ശിപാര്‍ശ […]

ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം കോട്ടയത്ത്‌ പിടികൂടി

കോട്ടയം ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം പിടികൂടി. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചപ്പോഴാണ് മരുന്നുകൾ പിടിക്കുടിത്. രക്തസമ്മർദ്ദം ഉയർത്തുന്നതിന്  ഉപയോഗിക്കുന്ന മരുന്നുകളാണ് പിടികൂടിയത്. നേരത്തെ പാലായിൽ നിന്നും ഈ മരുന്നിന്റെ വലിയ ശേഖരം പിടികൂടിയിരുന്നു. ലഹരിക്ക് വേണ്ടി വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈനിലൂടെ കുറഞ്ഞ തുകയ്ക്ക് വാങ്ങുന്ന മരുന്ന് വൻ തുകയ്ക്ക് മറച്ചു വിൽക്കുന്നു. ആലപ്പുഴ  സ്വദേശി സന്തോഷാണ് […]

പത്തനംതിട്ടയിൽ വീടിനു തീപിടിച്ചു യുവാവ് മരിച്ചു. മദ്യലഹരിയിൽ മകൻ തീവെച്ചതാണെന്നു സംശയം.

പത്തനംതിട്ട കോന്നി  വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവം, വീട്ടിൽ വഴക്ക് പതിവെന്ന് അയൽവാസികൾ. മകൻ മനോജ് വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങിയെന്നും അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഫോറൻസിക് പരിശോധന നടത്തും. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ ശശിധരൻ പറഞ്ഞു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛൻ പുറത്തേക്ക് പോയി അമ്മയും പുറത്തിറങ്ങി. ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്ന് […]

Back To Top