ഒഡിഷയെയും തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയംദിബ്രുഗഢ്: സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പ് തുടർന്ന് കേരളം. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിൽ ഒഡിഷയെ കേരളം കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. മുന്നേറിയും പ്രതിരോധിച്ചുമാണ് കേരളം ഒഡിഷയ്‌ക്കെതിരേ തുടങ്ങിയത്. പന്തടക്കത്തിൽ ഒഡിഷ ആധിപത്യം പുലർത്തിയതോടെ കേരളം കളി കടുപ്പിച്ചു. പിന്നാലെ 22-ാം മിനിറ്റിൽ ലീഡെടുത്തു. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് കേരളം വലകുലുക്കിയത്. മൈതാന […]
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കും’; ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ്
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ. ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം.ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിലാണ് പാകിസ്താന്റെ പ്രതിഷേധം. ലോകകപ്പ് തന്നെ ബഹിഷ്കരിക്കാൻ പാകിസ്താൻ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിർണായക തീരുമാനമെടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ മുഹ്സിൻ നഖ്വി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് […]
തമിഴ്നാട് മാസ്റ്റേഴ്സ് അതലറ്റിക്‌സിൽ ദേശീയ തലത്തിൽ ഷോട്ട് പൂട്ടിന് ഷീബ ജോണിന് ഒന്നാം സ്ഥാനം :
തമിഴ്നാട് മാസ്റ്റേഴ്സ് അതലറ്റിക്സ് ദേശീയ തലത്തിൽ ഷോട്ട് പൂട്ടിന് കേരളത്തിൽ നിന്നുള്ള ഷീബ ജോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ സാഹിത്യകലാ അക്കാദമിയുടെ ദേശീയ സെക്രട്ടറിയാണ് (ISKA) ഷീബ ജോൺ.
ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്കയെ അനായാസം വീഴ്ത്തി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി. ധരംശാലയില്‍ നടന്ന പോരില്‍ ഇന്ത്യ 7 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി. ജയം തേടിയിറങ്ങിയ ഇന്ത്യ 15.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 120 റണ്‍സ് കണ്ടെത്തിയാണ് ജയം സ്വന്തമാക്കിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്ത്യയ്ക്കു മിന്നും തുടക്കമിട്ടു. താരം […]
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം. ലക്‌നൗവില്‍ 121 റണ്‍സ് വിജയലക്ഷ്യം കേരളം 10.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (15 പന്തില്‍ 43), രോഹന്‍ കുന്നുമ്മല്‍ (17 പന്തില്‍ 33) എന്നിവര്‍ നല്‍കിയ തുടക്കമാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്. സല്‍മാന്‍ നിസാര്‍ (16), വിഷ്ണു വിനോദ് (22) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢ് 19.5 […]
ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും രക്ഷയില്ല, മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം; ഓപ്പണര്‍മാര്‍ പുറത്ത്
ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ തുറിച്ചുനോക്കി സമ്പൂര്‍ണ തോല്‍വി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇതിനോടകം രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 27 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കേ ജയത്തിലേക്ക് ഇനിയും 522 റണ്‍സ് കൂടി വേണം. സായ് സുദര്‍ശനും (2), നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് (4) ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (13), കെ.എല്‍ […]
ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ കിരീടം
ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തുന്നതും കിരീടം ഉയര്‍ത്തുന്നതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് […]
രഞ്ജി ട്രോഫി: സമനില പിടിച്ചു വാങ്ങി മധ്യപ്രദേശ് ;കേരളത്തിന് മൂന്ന് പോയൻ്റ്
രഞ്ജി ട്രോഫി: സമനില പിടിച്ചു വാങ്ങി മധ്യപ്രദേശ് ;കേരളത്തിന് മൂന്ന് പോയൻ്റ്ഇന്ദോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് സമനില. കേരളം മുന്നോട്ടുവെച്ച 404 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിന്റെ ഇന്നിങ്‌സ് നാലാം ദിനം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. മധ്യപ്രദേശിന്റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ കേരളം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ ആദ്യ ഇന്നിങ്സ് ലീഡുള്ളതിനാൽ കേരളത്തിന് മൂന്നുപോയന്റ് ലഭിക്കും. കേരളം: 281, 314-5 ഡിക്ല. മധ്യപ്രദേശ്: 192, 167-8 മൂന്ന് […]
രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും സമനില
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സ്കോർ: സൗരാഷ്ട്ര 160, 402/8d കേരളം 233/8, 154/3. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ മികച്ച കളി പുറത്തെടുത്തതോടെയാണ് കളി സമനിലയിൽ അവസാനിച്ചത്. ചിരാഗ് ജാനിയുടെ ഉജ്വല സെഞ്ചുറിയുടെ (152) കരുത്തിൽ സൗരാഷ്ട 402 റൺസ് എടുത്ത് […]
രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും സമനില
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സ്കോർ: സൗരാഷ്ട്ര 160, 402/8d കേരളം 233/8, 154/3. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ മികച്ച കളി പുറത്തെടുത്തതോടെയാണ് കളി സമനിലയിൽ അവസാനിച്ചത്. ചിരാഗ് ജാനിയുടെ ഉജ്വല സെഞ്ചുറിയുടെ (152) കരുത്തിൽ സൗരാഷ്ട 402 റൺസ് എടുത്ത് […]
