ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു
ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു.നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും.കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം […]
ആർസിസിയിൽ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റെൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in
ടെലിമെഡിസിൻ നെറ്റ്‌വർക്ക് മാനേജർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്‌വർക്ക് മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്‌സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് […]
കൈമനത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം
തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ […]
ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27 വരെ വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. മനഃപൂര്‍വം അഭിഭാഷകയെ […]
എഐവൈഎഫ് ദേശീയ സമ്മേളനത്തിന് തുടക്കമായി;
എഐവൈഎഫ് ദേശീയ സമ്മേളനത്തിന് തുടക്കമായി; രാജ്യം ഏകാധിപത്യ ഭീഷണിയിൽ: സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ സാമ്പത്തികവും വർഗീയവുമായ ഭീഷണികൾ നേരിടുന്നതോടൊപ്പം രാജ്യഭരണകൂടം സ്വേച്ഛാധിപത്യപരമായി മാറുന്നു എന്ന വലിയ അപകടം കൂടി ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയം നേരിടുന്നുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. എഐവൈഎഫ് 17-ാം ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് ബാലമല്ലേഷ് നഗറിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായ എല്ലാ സംവിധാനങ്ങളെയും തങ്ങളുടെ വരുതിയിൽ നിർത്തി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുള്ള ഗൂഢശ്രമമാണ് […]
ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസസ് ഓർഗാനൈസേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു :
ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് ചെയര്‍മാനായി എസ് സജീവിനെയും ജനറൽ സെക്രട്ടറിയായി കെ പി ഗോപകുമാറിനെയും ട്രഷററായി എം എസ് സുഗൈതകുമാരിയെയും തെരഞ്ഞെടുത്തു. വി സി ജയപ്രകാശ്, വി വി ഹാപ്പി, ആർ രമേശ് (വൈസ് ചെയർമാന്മാര്‍), കെ മുകുന്ദൻ, നരേഷ് കുമാർ കുന്നിയൂർ, ഡി ബിനിൽ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. സെക്രട്ടേറിയറ്റംഗങ്ങളായി, ഹരിദാസ് ഇറവങ്കര, രാകേഷ് മോഹന്‍, എസ് പി സുമോദ്, എ ഗ്രേഷ്യസ്, പി ശ്രീകുമാർ, ബിന്ദു രാജൻ, എം […]
മതനിരപേക്ഷ കേരള നിർമ്മാണത്തിൽ പോലീസിന് വലിയ പങ്ക് -മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
‘ തിരുവനന്തപുരം : മതനിരപേക്ഷ കേരള നിർമ്മാണത്തിൽ കേരള പോലീസിന് വലിയ പങ്കാണുള്ളതെന്നും ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും പോലീസിന് നിർണായകമായ പങ്കാണുള്ളതെന്നും ഗാന്ധിഘാതകനെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്ന സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)o സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മതനിരപേക്ഷ കേരള നിർമ്മാണത്തിൽ കേരള പോലീസിന്റെ പങ്ക്’ […]
ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും.
ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബംഗളൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം പുനരാരംഭിക്കുക. ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ ക്രിക്കറ്റ് […]
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്. സാധൂകരിച്ചു എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു. 12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടർക്ക് […]
