ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്വർക്ക് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 17ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹോട്ടൽ റൂബി അരീനയിൽ നടന്ന പരിപാടി ശ്രദ്ധേയമായി. ചടങ്ങിൽ ശ്രീ. നമസ് ജോക്കി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ബി2ബി തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. സനു സർദാർ, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ശ്രീ. പി.കെ. കുമാറിനെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. സെക്രട്ടറി ശ്രീ. ജിഷ്ണുരാജ്, ട്രഷറർ ശ്രീമതി രാജശ്രീ, […]
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ശബരിമല തീർത്ഥാടന പാതയിലെ സുപ്രധാനമായ ചാലക്കയം–പമ്പ റോഡ് വികസന പ്രവൃത്തികൾ ഒന്നര മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ്പൂർത്തിയാക്കിയത്വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന് ആരോഗ്യ – ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത് പൊതുമരാമത്ത് മന്ത്രിയാണ്. ദേവസ്വം ബോർഡിന്റെ അംഗീകാരവും ലഭ്യമാക്കിയതോടെ പദ്ധതിക്ക് തുടക്കമായി. അനുമതിയും സാങ്കേതിക നടപടികളും വേഗത്തിലാക്കി സെപ്റ്റംബറിൽ അംഗീകാരം ലഭിച്ച പദ്ധതി നവംബറിൽ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് വകുപ്പുകളുടെ മികച്ച […]
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ഇന്ത്യ – ശ്രീലങ്ക ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട്, കൊളംബോയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ഇന്ന് കൊളംബോയിൽ തുടങ്ങി. ശ്രീലങ്കൻ യുവജനകാര്യ-കായിക മന്ത്രി സുനിൽ കുമാര ഗമാഗെ, മൈത്രി സേതു യാത്രഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി.സി ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ വിരേന്ദ്ര വാട്സ് ചടങ്ങിൽ പങ്കെടുത്തു.നാഷണൽ കേഡറ്റ് കോർപ്സ് ഏറ്റെടു ക്കുന്ന ആദ്യ രാജ്യാ ന്തര സൈക്ലിംഗ് പര്യവേക്ഷണമാണിത്. ആദ്യഘട്ടത്തിൽ കൊളംബോയിൽ നിന്ന് ജാഫ്ന വരെ കേഡറ്റുകൾ സൈക്കിൾ ചവിട്ടും. തുടർന്ന് […]
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടറും പാഴ്സൽബുക്കിംഗ് സൗകര്യവും ഒരുക്കുന്നതിനായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കരാറിൽ ഏർപ്പെട്ടു. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് ‘സ്വാമി പ്രസാദവും’ ‘അരവണ പായസവും’ സ്പീഡ് പോസ്റ്റ് പാർസലായി രാജ്യത്തെവിടെയും അയക്കാൻ സാധിക്കും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ […]
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു പ്രധാനമന്ത്രി X-ൽ പങ്കുവെച്ചു: “മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിക്കുന്നു.”
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്പെയിന് ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.
യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ചെക്ക് റിപബ്ലികിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്പെയിന് തോല്‍പ്പിച്ചതോടെ ദേശീയ ടീമിന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. ഒരു ദേശീയ ടീം തോല്‍വി അറിയാതെ 43 മത്സരങ്ങളാണ് പിന്നിട്ടത്.ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്പെയിന് ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ കൂടി വിജയിച്ചതോടെ സ്പാനിഷ് സംഘത്തിന്റെ അപരാജിത കുതിപ്പ് […]
ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും; യാത്രാരേഖകൾ ലഭിച്ചു; കുടുംബത്തെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം: ഇറാനിലെ ബന്ദർ ലെംഗെ തുറമുഖത്ത് കുടുങ്ങിക്കിടന്ന കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും. നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാരേഖകൾ ഇന്ത്യൻ എംബസിയിൽനിന്ന് അക്ഷയ്ക്ക് ലഭിച്ചു. അക്ഷയ്യുടെ വീട്ടിലെത്തിയ മന്ത്രി ബിന്ദു കൃഷ്ണ അമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. അക്ഷയ് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾക്ക് മന്ത്രി ബിന്ദു കൃഷ്ണ നേതൃത്വം നൽകിയിരുന്നു. ഏറെ നാളായി മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതാണ് അക്ഷയ്യുടെ മടക്കയാത്ര സംബന്ധിച്ച പുതിയ അറിയിപ്പ്. അക്ഷയ് ഇറാനിൽ കുടുങ്ങിയ വിവരം […]
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് (DoPPW) സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) ക്യാമ്പയ്ൻ 5.0-ൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (IPPB) പങ്കാളികളാകുന്നു. 2026 നവംബർ 1 മുതൽ നവംബർ 30 വരെ രാജ്യത്തുടനീളമുള്ള 2000 ജില്ലകളിലും സബ് ജില്ലകളിലുമായാണ് ഈ ക്യാമ്പയ്ൻ നടപ്പിലാക്കുന്നത്. വിദൂര പ്രദേശങ്ങളിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള എല്ലാ പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ ഫേസ് ഓതന്റിക്കേഷൻ , ഫിംഗർപ്രിന്റ് ബയോമെട്രിക് ഓതന്റിക്കേഷൻ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും, മുതിർന്ന […]
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ 95-ാം വാർഷികത്തിൻ്റെ ഭാഗമായി ‘സ്റ്റേഷൻ മഹോത്സവ്’ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാർത്ഥികളും റെയിൽവേ സ്നേഹികളും പൊതുജനങ്ങളും പങ്കെടുത്ത ചടങ്ങ്, സ്റ്റേഷന്റെ ഒരു നൂറ്റാണ്ടോളമുള്ള സേവനത്തെയും തിരുവനന്തപുരം നഗരചരിത്രത്തിലെ അതിന്റെ പ്രാധാന്യത്തെയും ഓർമ്മിക്കുന്നതായി മാറി. സെന്റ് ജോൺസ് ആംബുലൻസ് ബാൻഡിന്റെ അകമ്പടിയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) നേതൃത്വത്തിലുള്ള ഫ്ലാഗ് മാർച്ചോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുവനന്തപുരം സെൻട്രലിന്റെ പ്രൗഢിയും നഗര വികസനത്തിലെ അതിന്റെ പങ്കും […]
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
വൈറസ് ഭീഷണി നേരിടാനുള്ള ദേശീയ മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുക ലക്ഷ്യം 19 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 80 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 350 പേർ സമ്മേളത്തിൽ പങ്കെടുക്കും തിരുവനന്തപുരം: ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റി (IVS), ന്യൂഡൽഹിയും ICAR-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും (ICAR-CTCRI), സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനമായ VIROCON 2026 ന് ഇന്ന് (11-11-2026) മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഇന്ന് രാവിലെ 9.30-ന് തിരുവനന്തപുരം ഹോട്ടൽ ലെമൺ ട്രി പ്രീമിയറിലെ ടാംഗറിൻ ഗ്രാൻഡിൽ […]
