Flash Story
കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും: റവാഡ ആസാദ് ചന്ദ്ര ശേഖര്‍
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി; TMCയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, 3 അക്കൗണ്ടുകളിൽ ഉള്ളത് 440 കോടി രൂപ
ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണം; പൊലീസിന് ഹൈക്കോടതി നിര്‍ദേശം
വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്
ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത എന്ന ചരിത്ര നിമിഷത്തിൽ തിരുവനന്തപുരത്തു നിന്നുള്ള ഉൽഘാടന ബസിന്റെ വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല.. വി എസ്‌ അച്ചൂതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആയിരുന്നു കെഎസ്ആർടിസിയിൽ ഡ്രൈവർ ആയി നിയമനം കിട്ടിയത്.വനിതകളുടെ സൗജന്യ യാത്രയിൽ സാരഥി യാകാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഷീല.

കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു. സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി എത്തുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ധാര്‍മികതയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രി […]

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തി ഒപ്പിടണമെന്നടക്കം നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത് മാസത്തില്‍ ഒരിക്കല്‍ എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. […]

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ഫോണ്‍കോള്‍ വന്നത്.കോള്‍ വിളിച്ച ആള്‍ പിടിയിലായി. ചിറയിന്‍കീഴ് സ്വദേശി ടോണിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരമായി തുടരുന്നു. ക്വാറന്റീനില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് കോഴിക്കോട് എത്തും.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളില്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ കണക്ക്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 7, തിരുവനന്തപുരം 1, കൊല്ലം 1, തൃശൂര്‍ 2, മലപ്പുറം 3, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഷിഗെല്ല ബാധിതരുടെ കണക്ക്. ഷിഗെല്ല ബാധിച്ച് ഇന്നലെ ഒരു മരണം സ്ഥിരീകരിച്ചു. ഷിഗെല്ലയ്‌ക്കൊപ്പം ഡങ്കിപ്പനി, ചിക്കന്‍ ഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ്‌നൈല്‍ എന്നിവയാണ് പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെ വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ചത് 6 പേര്‍ക്കാണ്. […]

പ്രശസ്ത എഴുത്തുകാരനും കലാകാരനുമായ ശ്രീ ശരവൺ മഹേശ്വർ ഏഷ്യൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിന്റെ തിളക്കത്തിൽ

ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ (Asian Book of World Records) തിളക്കത്തിൽ നിൽക്കുന്ന പ്രിയപ്പെട്ട ശരവൺജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ​സാഹിത്യം, സിനിമ, സാംസ്കാരിക പ്രവർത്തനങ്ങൾ (Excellence in Literature, Cinema & Cultural Contributions) എന്നീ മേഖലകളിൽ ശരവൺജി നൽകിയ അതുല്യമായ സംഭാവനകൾക്കുള്ള ഈ വലിയ അംഗീകാരം ഓരോ മലയാളിയ്ക്കും അഭിമാനിക്കവുന്ന ഒന്നാണ്. ​58 പുസ്തകങ്ങൾ രചിക്കുകയും, കവിത, സംഗീതം, നാടകം, സിനിമ തുടങ്ങിയ മേഖലകളിൽ സ്വന്തമായി മുദ്ര പതിപ്പിക്കുകയും ചെയ്ത ശരവൺജിയുടെ […]

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകപരിസ്ഥിതിദിനം ആഘോഷിച്ചു.

തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ലോകപരിസ്ഥിതിദിനാഘോഷം ഫാം ഇൻഫർമേഷൻ ബ്യൂറോ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കൃഷി വകുപ്പ് മുൻ ജോ. ഡയറക്ടറും എഴുത്തുകാരനുമായ സുരേഷ് മുതുകുളം പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡയറക്ടർ ഡോ. എം. സത്യൻ പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി പത്രപ്രവർത്തകനും ആരണ്യം മാസിക മുൻ അസി. എഡിറ്ററുമായ ബാലശങ്കർ അമ്പലപ്പുഴ പ്രഭാഷണം നടത്തി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ […]

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് […]

ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി സഭ തെരഞ്ഞെടുത്തു; പിന്തുണ 99 വോട്ടുകള്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 99 വോട്ടുകളുടെ പിന്തുണയാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്.സിപിഐ സ്ഥാനാര്‍ഥിയായ മുഹമ്മദ് മൊഹ്‌സിനെ പരാജയപ്പെടുത്തിയാണ് ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തിയത്.മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് കേരള നിയമസഭയ്ക്ക് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.  നിയമസഭയുടെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന നാലാമത്തെ വനിത കൂടിയാണ് ഷാനിമോള്‍ ഉസ്മാന്‍. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഷാനിമോളെ അഭിനന്ദിച്ചു.

Back To Top
onwin