സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ബാസിലസ് സബ്റ്റിലിസ്’ സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി പ്രഖ്യാപിച്ചുസൂക്ഷ്മാണു ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ച സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം (CoEM) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ചടങ്ങിൽ ‘ബാസിലസ് സബ്റ്റിലിസ്’ എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ണിലും ജലത്തിലും ഭക്ഷണപദാർത്ഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്നതും ഏറെ പഠനവിധേയമായതുമായ ബാക്ടീരിയയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രോഗനിയന്ത്രണം കാർഷിക ഉൽപാദന വർദ്ധനവ് എന്നിവക്ക് ബാസിലസ് സബ്റ്റിലിസ് സഹായകരമാണെന്നും ഇതുമായി […]
വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം (ജനുവരി 24)
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും.തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 […]
ബഹു. മന്ത്രി ശ്രീ. വി. ശിവൻകുട്ടി മാധ്യമങ്ങളെ കണ്ടപ്പോൾ – ജനുവരി 23
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറെ സ്വീകരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ നഗരത്തിന്റെ പ്രഥമ പൗരനായ മേയർക്ക് ആ പട്ടികയിൽ ഇടമില്ല. ഇത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വിശദീകരണങ്ങൾ ഒന്നും തന്നെ മുഖവിലയ്ക്കെടുക്കാൻ കഴിയില്ല.ബിജെപിയിലെ ഗ്രൂപ്പിസമാണോ […]
ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, ദ്രോഹിച്ചു, എന്‍റെ കുടുംബം ഇല്ലാതാക്കി, മന്ത്രിസ്ഥാനത്തും പറ്റിച്ചു : ഗണേഷ് കുമാർ
ഉമ്മൻചണ്ടിക്കെതിരെ പറയിച്ചു എന്ന് ചാണ്ടി പറഞ്ഞതിനോട് ബൈബിൾ വചനം ഓർമിപ്പിച്ചാണ് ഗണേഷ് പ്രതികരിച്ചത്. ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഓർക്കണമെന്നും മുന്നറിയിപ്പ് നൽകി.Web DeskWeb DeskJan 22, 2026 – 17:59Updated: Jan 22, 2026 – 18:110 ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, ദ്രോഹിച്ചു, എന്‍റെ കുടുംബം ഇല്ലാതാക്കി, മന്ത്രിസ്ഥാനത്തും പറ്റിച്ചു : ഗണേഷ് കുമാർതിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി […]
ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ
ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷതളിപ്പറമ്പ്: കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ കെ. ശരണ്യവത്സരാജി(27)ന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡി. സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ ആൺ സുഹൃത്തുമായ വലിയന്നൂരിലെ പി. നിധി(32)നെ കോടതി വെറുതെ വിട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെങ്കിലും സ്വന്തം കുഞ്ഞിനെ അമ്മ […]
പഞ്ചാബിനെതിരേ ഉഗ്രൻ തിരിച്ചുവരവുമായി കേരളം; സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം
സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യമത്സരത്തിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. ഒരു ഗോൾ പിന്നിട്ടുനിന്ന ശേഷം മൂന്നുഗോൾ തിരിച്ചടിച്ചാണ് കേരളം ജയിച്ചുകയറിയത്. മുഹമ്മദ് അജ്‌സൽ കേരളത്തിനായി ഇരട്ട ഗോളുകൾ നേടി. മത്സരം ആരംഭിച്ചതുമുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. കേരളം പന്തടക്കത്തിൽ മുന്നിൽ നിന്നെങ്കിലും ആദ്യം വലകുലുക്കി കൊണ്ട് പഞ്ചാബ് ഞെട്ടിച്ചു. 27-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ഒരു ഗോൾ വീണതോടെ കേരളം മുന്നേറ്റങ്ങൾ ശക്തമാക്കി. എന്നാൽ ആദ്യപകുതിയിൽ […]
കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: മന്ത്രി കെ. ബി. ഗണേഷ് കുമാർ
കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പരിഷ്‌കാരങ്ങളോട് അവർ സഹകരിക്കുന്നതും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. പൊതുഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കെഎസ്ആർടിസിയും ജിസ്സും (GIZ) സംയുക്തമായി നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 1,000 ഡ്രൈവർമാർക്കും 1,000 കണ്ടക്ടർമാർക്കുമാണ് പരിശീലനം നൽകുന്നത്.ഇന്ത്യയിൽ ഇന്ന് പ്രവർത്തന ലാഭത്തിൽ മുന്നേറുന്ന ഏക പൊതുഗതാഗത കോർപ്പറേഷൻ കെഎസ്ആർടിസിയാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കോർപ്പറേഷന്റെ ശരാശരി പ്രതിദിന […]
ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു, ഇനി മഞ്ചേരി ജയിലിൽ
കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി റിമാൻഡിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി. ഒളിവിൽ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്വകാര്യവാഹനത്തിൽ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. […]
പ്രധാനമന്ത്രി നരേന്ദ്ര മോദി 23 ന് തിരുവനന്തപുരത്ത്:വൻ റോഡ് ഷോ ഒരുക്കി സ്വീകരണം
തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരത്തേക്ക് ജനുവരി 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എത്തുമ്പോൾ റോഡ് ഷോ അടക്കം വൻ സ്വീകരണം നൽകുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ കാൽ ലക്ഷം പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. വികസിത തിരുവന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമാദി അവതരിപ്പിക്കുന്നത്. കേരളത്തിനനുവദിച്ച പുതിയ 4 ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും. […]
ഷിംജിത അറസ്റ്റിൽ, പിടിയിലായത് വടകരയിലെ ബന്ധു വീട്ടിൽ നിന്ന്
ഷിംജിത അറസ്റ്റിൽ, പിടിയിലായത് വടകരയിലെ ബന്ധു വീട്ടിൽ നിന്ന്കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഷിംജിതയെ കോടതിയില്‍ ഹാജരാക്കും. മഫ്തിയിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഷിംജിതയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് […]
