Flash Story
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക
കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും: റവാഡ ആസാദ് ചന്ദ്ര ശേഖര്‍
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി; TMCയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, 3 അക്കൗണ്ടുകളിൽ ഉള്ളത് 440 കോടി രൂപ
ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിലെ എരിഞ്ഞപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്. നിയമലംഘനം നടത്തിയ ഇരുചക്ര വാഹന യാത്രികനെ വയോധിക ധീരമായി നേരിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയാണ് നിയമലംഘനം നടത്തിയ ആളെ തടഞ്ഞുനിർത്തിയത്. വീഡിയോ […]

നീ അവിടെ പോയി ഇരിക്കടാ’ എന്ന് പറഞ്ഞത് ഒരു കുടുംബത്തിൽ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന പോലെയുള്ള കാര്യമല്ലേ: സതീശൻ

‘നീ അവിടെ പോയി ഇരിക്കടാ’ എന്ന് പറഞ്ഞത് ഒരു കുടുംബത്തിൽ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന പോലെയുള്ള കാര്യമല്ലേ: സതീശൻതിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ്‌ ജാഥയിൽ പ്രസംഗിക്കാൻ ഷാഫി പറമ്പിലിനെ ആദ്യം വിളിക്കാത്തതിനെത്തുടർന്ന് ഉന്തും തള്ളും നടന്ന സംഭവത്തിൽ ഉരുണ്ടുകളിച്ച് വി ഡി സതീശൻ. താൻ പ്രസംഗിക്കുന്നില്ല എന്ന് പറഞ്ഞാണ് ഷാഫി സ്റ്റേജിൽ നിന്ന അധ്യക്ഷൻ്റെ കഴുത്തിനുപിടിച്ചുതള്ളിയതെന്ന വിചിത്രവാദവുമായാണ് പ്രതിപക്ഷനേതാവും ജാഥാ ക്യാപ്റ്റനുമായ വിടി സതീശൻ രംഗത്തെത്തിയത്. ജാഥയുടെ വൻ വിജയത്തിൽ അസൂയ […]

ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന സ്ഥലങ്ങളിൽ മാലിന്യനിക്ഷേപം തടയാൻ ക്യാമറകൾ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ പരമാവധി ക്യാമറകൾ സ്ഥാപിച്ച് മാലിന്യനിക്ഷേപം തടയണമെന്നും ക്യാമറകൾ നിരീക്ഷിക്കാൻ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളെ കേട്ടശേഷമാണ് ഉത്തരവ്. രാത്രികാലങ്ങളിൽ നിയോഗിച്ചിട്ടുള്ള ഹെൽത്ത് സ്കാഡിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തണം. അവരെ സഹായിക്കുന്നതിനായി പോലീസ് […]

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് തണലായും സ്നേഹത്തിൻ്റെ പൊതി ചോറുമായി അജു.

തിരുവനന്തപുരം: വിശപ്പു ഒരു യാഥാർത്ഥ്യമാണ് ഒരു ചാൺ വയറിനാണ് ജോലി തേടുന്നതാണെന്ന് പറയുമ്പോൾ ചിരിക്കാറുണ്ട് പലരും വിശപ്പ് പലപ്പോഴും കണ്ണുകളെ ഇറക്കിയിടയ്ക്കാൻ പ്രേരിപ്പിക്കുന്ന പച്ചയായ യാഥാർത്ഥ്യം തന്നെയാണ് നമ്പർവൺ കേരളമാണെന്ന് ടാഗ് ചാർത്തി അഭിമാനിക്കുന്ന നമ്മൾ നിത്യേനെ തെരുവോരങ്ങളിൽ വിശപ്പിന്റെ വിലയറിയുന്ന വരെ കാണാതെ മറഞ്ഞു പോവുകയാണ് എന്നാൽ തലസ്ഥാനത്തെ ഈ പൊള്ളുന്ന കാഴ്ചകൾക്ക് ആറു വർഷമായി വിശക്കുന്ന വയറുകൾ തേടി സ്നേഹത്താൽ പൊതിച്ചോറിന്റെ പുണ്യം വിളമ്പുകയാണ് യുവാവ് ഇതിനായി ആരിൽ നിന്നും സഹായങ്ങൾ സ്വീകരിക്കാതെ സ്വന്തം […]

തൊഴിലാളിദ്രോഹത്തിൽകേന്ദ്ര-കേരള നയങ്ങൾ തുല്ല്യം തുല്ല്യം- കെ. മുരളീധരൻ

തൊഴിലാളികളെ ദ്രോഹിക്കുന്നതിലും പാവപ്പെട്ടവരുടെ ദുരിതം വർദ്ധിപ്പിച്ച് ആസ്വദിക്കുന്നതിലും ഭരണകൂട ഭീകരത വർദ്ധിക്കുകയാണെന്നും ഇതിനെതിരായിട്ടുള്ള പോരട്ടത്തിൻ്റെ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നുംമുൻ കെ പി സിസി പ്രസിഡൻ്റ് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.യുഎസ് – ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ കാർഷിക സമൂഹത്തിന്വൻതിരിച്ചടിയാണെന്നും കർഷക സമരം നടത്തിയ ഇന്ത്യൻ കാർഷിക സമൂഹത്തിനോടുള്ള വെല്ലു വിളി കൂടിയായി ഇതിനെ കാണക്കാക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു. ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഐഎൻടിയുസി നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ജില്ലാതല പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ആർ.എം.എസ്സിനു മുന്നിൽ നടന്നപൊതുസമ്മേളനം ഉദ്ഘാടനം […]

ലേബര്‍ കോഡ് ശില്പശാല

തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി ലേബര്‍ കോഡ് ശില്പശാല സംഘടിപ്പിച്ചു. കിലെ ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ അധ്യക്ഷനായ ചടങ്ങില്‍ ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍, കിലെ സീനിയര്‍ ഫെലോ കിരണ്‍ നാരായണ്‍ എന്നിവര്‍ സംസാരിച്ചു. കിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗങ്ങളായ വര്‍ക്കിയച്ചന്‍ പേട്ട, എസ് […]

ഫെബ്രു . 13 . 14 തിയതികളിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സ്പെഷൽ എജുക്കേറ്റർമാരുടെ രാപ്പകൽ സമരം

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ , എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന സ്പെഷൽ എജുക്കേറ്റർമാർ അനിവാര്യ സാഹചര്യത്തിൽ സമര രംഗത്തിറങ്ങുകയാണ്. പത്ത് വർഷമായി ഈ അധ്യാപകരുടെ ശബളത്തിൽ നയാ പൈസ വർധിപ്പിച്ചിട്ടില്ല . കരാർ അടിസ്ഥാനത്തിലുള്ള സ്പെഷൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്നും രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സ്വഷ്‌ടിക്കണമെന്നും 2025 മാർച്ച് 7 ന് ബഹു.സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി വിധി വന്ന് 11 മാസം പിന്നിട്ടിട്ടും കേരളത്തിൽ വിധി നടപ്പാക്കിയിട്ടില്ല […]

മാനന്തവാടിയില്‍ കാണാതായ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പൊലീസ് പിടിയിൽ

വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ, രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് കണ്ടിരുന്നു . ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 10 മ​ണി​യോ​ട​ടു​ത്ത് ത​രു​വ​ണ […]

അടച്ചുപൂട്ടിയ സ്പാ ന്യൂനപക്ഷ മോര്‍ച്ച നേതാവിൻ്റേത്; ബിജെപിയിൽ കലഹം

അടച്ചുപൂട്ടിയ സ്പാ ന്യൂനപക്ഷ മോര്‍ച്ച നേതാവിൻ്റേത്; ബിജെപിയിൽ കലഹംതിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പര്‍ശന്‍ സ്പാ മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തി അടച്ചുപൂട്ടിച്ചത് ബിജെപിക്കു തന്നെ തിരിച്ചടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈന്‍ ലാലിന്റെ അച്ഛൻ എസ് മനോഹരന്റെ പേരിലാണ് അടപ്പിച്ച സ്പായുടെ ലൈസന്‍സ്. ലൈസൻസ്‌ അച്ഛന്റെ പേരിലാണെങ്കിലും ഷൈന്‍ ലാലാണ്‌ നടത്തിപ്പുകാരൻ. ബിജെപിക്കുള്ളിലെ ഗ്രൂപ്പ്‌ പോരാണ്‌ സ്പായുടെ അടച്ചുപൂട്ടലിന്‌ പിന്നിലെന്നാണ്‌ സംസാരം. ജോലി അഭിമുഖത്തിന് […]

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ദീര്‍ഘ വീക്ഷണമാണിത്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. ആയുര്‍വേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച്, ആഗോള മികവിന്റെ കേന്ദ്രമായി മാറാനാണ് ഐആര്‍ഐഎ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. […]

Back To Top
onwin