Flash Story
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
റെയിൽവേയിൽ വൻ മാറ്റങ്ങൾ; ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങൾ പുതുക്കി
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു

ചരിത്ര മുന്നേറ്റം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നവംബര്‍ 27ന് എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 1951-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ വളര്‍ച്ചയിലും കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനും നിര്‍ണായക സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ച ഡോക്ടര്‍മാര്‍ ലോകത്തെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ മുന്‍നിര മെഡിക്കല്‍ വിദ്യാഭ്യാസ, ചികിത്സാ സ്ഥാപനങ്ങളിലൊന്നായി മെഡിക്കല്‍ കോളേജ് വളര്‍ന്നു. ഈ കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. എസ്.എ.ടി. […]

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ ‘ഗാനാഞ്ജലി’

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച ‘ഗാനാഞ്ജലി’ ശ്രദ്ധേയമായി. തീര്‍ത്ഥാടകരുടെ മനസ്സില്‍ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫയര്‍ഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയില്‍ കാഴചവച്ച കലാവിരുന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു. സന്നിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ […]

നാവിക സേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് തിരുവനന്തപുരത്തെ നിശാഗന്ധിയിൽ :

നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിച്ചു. ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥി. സംസ്ഥാന സർക്കാരിൽ നിന്നും സായുധ സേനയിൽ നിന്നുമുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. കമാൻഡ് മ്യൂസിഷ്യൻ ഓഫീസർ കമാൻഡർ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്തെ നാവിക സംഗീതജ്ഞർ ബാൻഡ് പ്രകടനം അവതരിപ്പിച്ചു.പാശ്ചാത്യ, ക്ലാസിക്കൽ, ജനപ്രിയ, ഇന്ത്യൻ, മറ്റ് സംഗീത രൂപങ്ങൾ മുതൽ […]

ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും രക്ഷയില്ല, മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം; ഓപ്പണര്‍മാര്‍ പുറത്ത്

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ തുറിച്ചുനോക്കി സമ്പൂര്‍ണ തോല്‍വി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇതിനോടകം രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 27 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കേ ജയത്തിലേക്ക് ഇനിയും 522 റണ്‍സ് കൂടി വേണം. സായ് സുദര്‍ശനും (2), നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് (4) ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (13), കെ.എല്‍ […]

ദീലിപ് പ്രതിയായ നടിയെ ആക്രമിച്ച കേസ്; വിധി ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഏറെ നാളത്തെ വാദത്തിനൊടുവിൽ വിധി ഡിസംബർ എട്ടിന് പുറപ്പെടുവിക്കും. എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസ് ചൊവ്വാഴ്ച പരിഗണിച്ച വിചാരണ കോടതിയാണ് വിധിപ്രഖ്യാപനത്തിൻ്റെ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയത്. കേസിലെ വ്യക്തതാ വാദം പൂർത്തിയായതോടെയാണ് വിധി പ്രഖ്യാപനത്തിനുള്ള തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുന്നതിനിടെകോടതി ചോദിച്ച 22 ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു.ഏഴു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സിൽ എറണാകുളം […]

എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം; പുകമേഘങ്ങൾ ഇന്ത്യയിലേക്ക്, വിമാന സർവ്വീസുകൾ റദ്ദാക്കി

ന്യൂഡൽഹി: 12000 വർഷമായി നിർജീവമായിരുന്ന എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്‌നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങൾ ഇന്ത്യയിൽ. തലസ്ഥാനത്ത് പൊടിപടലം രൂക്ഷമായതോടെ വിമാനസർവീസുകൾ അവതാളത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡൽഹിയിലെത്തിയത്. മണിക്കൂറിൽ 130 കിലോമീറ്റർ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറൻ രാജസ്ഥാനിലെത്തിയത്. ജോധ്പൂർ – ജെയ്സാൽമീർ പ്രദേശത്ത് നിന്നും മണിക്കൂറിൽ 120- 130 കിലോമീറ്റർ വേഗതയിലാണ് വടക്കുകിഴക്കൻ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്. ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്‌നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്‌നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം […]

30ാമത് ഐ.എഫ്.എഫ്.കെ:ആദ്യദിനം തന്നെ 5000 കടന്ന്ഡെലിഗേറ്റ് രജിസ്ട്രേഷന്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രജിസ്ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. 16 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം. registration.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ […]

തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുന്നുഇതുവരെ മലചവിട്ടിയത് 848085 ഭക്തർ

ശബരിമല സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക് തുടരുന്നു. തീര്‍ത്ഥാടനത്തിന്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ മലചവിട്ടിയത് 71,071 ഭക്തരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമായിരുന്നു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല.ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 848085 ആണ്.

സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ

സ്കോട്ട്ലാൻഡ്: ​2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ പി) കാൻഡിഡേറ്റ് അഡോപ്ഷൻ ആൻഡ് ഫണ്ട് റെയ്സിംഗ് കൺവെൻഷനിലാണ് അപ്രതീക്ഷിതമായൊരു ‘മലയാളി താരം’ ഏവരുടെയും മനം കവർന്നത്. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമൊപ്പം സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ വേദികളിൽ ഇപ്പോൾ പ്രധാന സംസാരവിഷയം ‘മണവാട്ടി’ എന്ന പേരിൽ ലേലത്തിൽ വെച്ച ഒരു മദ്യക്കുപ്പിയാണ്. ​എസ്.എൻ.പി സ്ഥാനാർത്ഥി മാർട്ടിൻ ഡേയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് […]

ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ കിരീടം

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തുന്നതും കിരീടം ഉയര്‍ത്തുന്നതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് […]

Back To Top