Flash Story
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക
കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും: റവാഡ ആസാദ് ചന്ദ്ര ശേഖര്‍
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ (KLIBF 4) കുട്ടികള്‍ക്കായി സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍

പുസ്തകങ്ങള്‍ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികള്‍ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികള്‍ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യല്‍ മീഡിയ റീലുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും അതിപ്രസരത്തില്‍ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കെ.എല്‍.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങള്‍ക്കാകുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുട്ടികളുടെ ആശയസംവാദങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്. സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍ എന്ന ഈ വേദിയില്‍ ജനുവരി 7 […]

ഭൂപാലി’ സംഗീതസന്ധ്യ ജനുവരി 3ന് ടാഗോർ തിയേറ്ററിൽ

‘ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘ഭൂപാലി – ഘരാനകളുടെ പ്രതിധ്വനി’ ഹിന്ദുസ്ഥാനി സംഗീത പരിപാടി ജനുവരി 3 വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കും. ഘരാനകളുടെ പാരമ്പര്യവും തനിമയും കോർത്തിണക്കിയ അവതരണങ്ങളിലൂടെ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ശ്രദ്ധേയരായ വനിതാ പ്രതിഭകൾ സായാഹ്നത്തെ രാഗദീപ്തമാക്കും. സിത്താറിൽ കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രനും ഗസൽ അവതരണവുമായി ദിപൻവിത ചക്രവർത്തിയും വേദിയിലെത്തും. രത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), ഹാരിസ് വീരോലി (ഗിറ്റാർ) എന്നിവർ […]

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി 22 വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയില്‍ മെച്ചപ്പെടുന്നുണ്ട്. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. മികച്ച ചികിത്സ തന്നെ നല്‍കുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. ജനറല്‍ ആശുപത്രി ടീമിനെ പിന്തുണച്ചുകൊണ്ട് വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. 2021 ഡിസംബറിലാണ് […]

തിരുവനന്തപുരം നഗരസഭ :വി വി രാജേഷ് പുതിയ മേയർ

തിരുവനന്തപുരം നഗരസഭയുടെ47- മത് മേയറായി വി.വി രാജേഷ് അധികാരമേറ്റു. കോർപ്പറേഷൻ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു. 51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി ആർ.പി ശിവജിക്ക് 29 വോട്ടും യു.ഡി.എഫിന്റെ കെ.എസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു. കൊടുങ്ങാനൂർ വാർഡിൽ നിന്ന് എൻ ഡി എ യുടെ സ്ഥാനാർത്ഥി യായാണ് വി.വി രാജേഷ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട […]

തങ്ക അങ്കിക്കു സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്

മണ്ഡലപൂജയ്ക്കായി ശബരിമലസന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. ചൊവ്വാഴ്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയ്ക്കു ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം […]

വിവി രാജേഷ് തലസ്ഥാന നഗരിയുടെ പ്രഥമ പൌരൻ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: വിവി രാജേഷ് തലസ്ഥാന നഗരിയുടെ പ്രഥമ പൌരൻ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജേഷിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഒരു സ്വതന്ത്രൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. കോൺ​ഗ്രസ് വിമതനായ സുധീഷ് കുമാർ ആണ് […]

നൂറിൻ്റെ നിറവിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം; ചെങ്കൊടിത്തണലിൽ കൂടുതൽ കരുത്തോടെബിനോയ് വിശ്വം

കാൺപൂർ സമ്മേളനത്തിൻ്റെ അധ്യക്ഷൻ ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു. അദ്ദേഹം മദ്രാസിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൻ്റെ നേതാവും എഐടിയുസിയുടെ സംഘാടകനുമായിരുന്നു. സ്വാതന്ത്ര്യം കൊതിക്കുകയും ചൂഷണമുക്തമായ ലോകം സ്വപ്നം കാണുകയും ചെയ്യുന്ന എല്ലാവരുടെയും സംഘടനയായിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് അദ്ദേഹം പറഞ്ഞു ദേശീയ പ്രസ്ഥാനത്തിന്റെ കാര്യപരിപാടിയിൽ പൂർണ സ്വരാജിന്റെ ആശയം ആദ്യമായി അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. 1921ൽ കോൺഗ്രസിന്റെ അലഹബാദ് സമ്മേളനത്തിൽ ആയിരുന്നു അത്. കമ്മ്യൂണിസ്റ്റായ മൗലാന ഹസ്രത്ത് മൊഹാനിയാണ് അതിനു മുൻകയ്യെടുത്തത്. അപക്വമെന്ന് പറഞ്ഞ് മഹാത്മാ ഗാന്ധി പോലും ആ ആശയത്തെ […]

കോവളത്ത് അന്താരാഷ്ട്ര കലാപ്രദർശനം ഡിസംബർ 26 മുതൽ 30 വരെ

തിരുവനന്തപുരം:കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു. ചിത്രപ്രദർശനത്തോടൊപ്പം കലാസൃഷ്ടികളുടെ വിൽപ്പനയും ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സമകാലിക കലാഭാവനകൾക്ക് ഒരു അന്താരാഷ്ട്ര വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലെ പ്രമുഖ കലാകാരന്മാരായ ആനന്ദ് ചന്നാർ, മറീന ജോർജ്, ദിലീപ് സുബ്രഹ്മണ്യൻ, സി.കെ. ഷിബു രാജ്, ജസീല ഷെരീഫ്, ശ്രീജിത്ത് വെള്ളോറ, സുരേഷ് മടത്തിൽ, എം.എസ്. കലാദേവി, ജോൺ പുനലാൽ, മഞ്ജുഷ നായർ, വീണ സതീഷ്, മഹേഷ് മാഷ്, ഷെറിൻ […]

കണ്ണിനഴകായി കർപ്പൂരാഴി ഘോഷയാത്ര

തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തിന് ഉത്സവപ്രതീതി പകർന്നു കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് വർണാഭമായ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച സന്ധ്യക്കു നടന്നത്. ദീപാരാധനയ്ക്കുശേഷം കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു തുടക്കം കുറിച്ചു. ഘോഷയാത്ര ഫ്ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിലാണ് സമാപിച്ചത്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്്, […]

ട്രിവാന്‍ഡ്രം ഫെസ്റ്റ് കാഴചയുടെ വിരുന്ന് ഒരുക്കുന്നു – മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം : ക്ഷമിക്കാനും മറക്കാനും നമ്മെ പഠിപ്പിച്ച യേശുദേവന്റെ ജന്മദിനം ലോകമെമ്പാടുമുളള മനുഷ്യന്‍ ജാതിമത ചിന്തകള്‍ക്കതീതമായി ആഘോഷിക്കുകയാണ്. സ്നേഹവും സമ്മാനങ്ങളും പങ്കുവെയ്ക്കാനുളള മനസ്സിന്റെ ഉടമകളാക്കി മനുഷ്യനെ മാറ്റുന്ന ഈ ആഘോഷത്തില്‍ എല്ലാവരെയും ഉള്‍ക്കൊളളാനും സ്നേഹിക്കാനും തയ്യാറാവണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ലോകം മനോഹരമായി ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ട്രിവാന്‍ഡ്രം ഫെസ്റ്റ് വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും നല്ല കാഴ്ചയുടെ വിരുന്നൊരുക്കുന്നു. എല്ലാം മറന്ന് സന്തോഷിക്കാനുളള […]

Back To Top
onwin