കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം
ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം തിരുവനന്തപുരം: ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സർവീസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാൻ കോർപറേഷന് കഴിഞ്ഞു. ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ വലിയ വരുമാനത്തിന് കാരണമായത്. വെറ്റ് ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അന്തർസംസ്ഥാന സർവീസുകൾ പരമാവധി […]
സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ; കേരളത്തിൽ 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ
എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ രാജ്യവ്യാപകമായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ സംഘടിപ്പിക്കും. കേരളത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (SLBC), സംസ്ഥാന ഗവൺമെൻ്റ്, ലീഡ് ഡിസ്ട്രിക്ട് മാനേജർമാർ (LDMS), ജില്ലാ ഭരണകൂടങ്ങൾ, ബാങ്കുകൾ എന്നിവയുടെ ഏകോപനത്തോടെ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. […]
സിഎംആര്‍എല്‍- എക്സാലോജിക് കേസിൽ പിണറായി വിജയന്റെ അപ്പീലില്‍ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ വാദം
വെള്ളിയാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്. മറ്റന്നാള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ചോദ്യം ചെയ്യലില്‍ അദ്ദേഹം ഹാജരാകുമോ എന്നതില്‍ക്കൂടി അതീവ നിര്‍ണായകമാകും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്, മുഹമ്മദ് റിയാസ്, വീണ ടി എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി […]
സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതുയുഗ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ ‘സംസ്ഥാനതല സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത […]
16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
“പ്രശാന്തേട്ടന്റെ മീശ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കിശ്രീജിത്ത് പൊയിൽക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന “പ്രശാന്തേട്ടന്റെ മീശ”എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവൽ നിർമ്മിക്കുന്നു.ഗാനരചന-സത്യചന്ദ്രൻ പൊയിൽക്കാവ്,സംഗീതം-നിഖിൽ മോഹൻ,എഡിറ്റിംഗ് കൺസൾട്ടൻ്റ്-രതിൻ രാധാകൃഷ്ണൻ,എഡിറ്റർ-ഹേമന്ത് കുമാർ,സിനിമാട്ടോഗ്രാഫി കൺസൽട്ടൻ്റ്-വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രാഫി-രാഹുൽ ശങ്കർ, ക്രിയേറ്റീവ് കൺസൽട്ടൻ്റ്-അജ്ഞിത,അസോസിയേറ്റ് […]
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ദുർഗ്ഗാദേവിയെ ഭക്തിയോടെ സ്മരിക്കുന്ന ഭക്തർക്ക് അഭിവൃദ്ധിയും സമൃദ്ധിയും കൈവരുമെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. തന്നെ ധ്യാനിക്കുന്നവരെ എല്ലാ ആപത്തുകളിൽ നിന്നും ദേവി സംരക്ഷിക്കുമെന്ന് ഈ ശ്ലോകം എടുത്തു പറയുന്നു. സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു: “यैस्तु भक्त्या स्मृता नूनं तेषां वृद्धिः प्रजायते। ये त्वां स्मरन्ति देवेशि रक्षसे तान्न संशयः॥” यैस्तु भक्त्या स्मृता नूनं तेषां वृद्धिः प्रजायते। ये […]
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ദുർഗ്ഗാദേവിയെ ഭക്തിയോടെ സ്മരിക്കുന്ന ഭക്തർക്ക് അഭിവൃദ്ധിയും സമൃദ്ധിയും കൈവരുമെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. തന്നെ ധ്യാനിക്കുന്നവരെ എല്ലാ ആപത്തുകളിൽ നിന്നും ദേവി സംരക്ഷിക്കുമെന്ന് ഈ ശ്ലോകം എടുത്തു പറയുന്നു. സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു: “यैस्तु भक्त्या स्मृता नूनं तेषां वृद्धिः प्रजायते। ये त्वां स्मरन्ति देवेशि रक्षसे तान्न संशयः॥” यैस्तु भक्त्या स्मृता नूनं तेषां वृद्धिः प्रजायते। ये […]
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ഏർപ്പെടുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സർവീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. […]
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാരാഘോഷത്തിന് വിഎസ്എസ്സിയിൽ സമാപനം
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ വിഎസ്എസ്സി (VSSC), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC), ഐ.എസ്.ആർ.ഒ ഇന്നർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (IISU), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “റോക്കറ്റ് റെവല്യൂഷൻ” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷത്തിന് സമാപനമായി. വാരാഘോഷത്തിന്റെ സമാപനച്ചടങ്ങ് ഇന്ന് (2026 ഒക്ടോബർ 14) വിഎസ്എസ്സിയിൽ നടന്നു. വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടറും WSW 2026 സംഘാടക സമിതി ചെയർമാനുമായ ഡോ. ജയകുമാർ എം. സമാപനച്ചടങ്ങിൽ […]
