Flash Story
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്

തിരുവനന്തപുരം: ഐച്ചിനഗോയ ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയ ആല്‍ഫിയ ജയിംസ് മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ആല്‍ഫിയയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആല്‍ഫിയയുടെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ആല്‍ഫിയയ്ക്ക് മുഖ്യമന്ത്രി ജന്മദിനാശംസകളും നേര്‍ന്നു.

എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.

ജയേന്ദ്ര ശർമ്മ സംവിധാനം ചെയ്യുന്ന “മാലിനി ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച്, എറണാകുളം അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രകാശനം ചെയ്തു. ചടങ്ങിൽ,വിനോദ് കോവൂർ,സരയു,പ്രശാന്ത് മുരളി,ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ, തുടങ്ങിയവർ പങ്കെടുത്തു. രാജകീയം സിനിമാസിന്റ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമിക്കുന്ന “മാലിനി ” എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ-സിനി ഫ്രെയിംസ് യു എ ഇ, വിപിൻ […]

ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ നേരിടുന്ന വേതന പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള തൊഴിൽപരമായ പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിലെ കോൺഫറൻസ് റൂമിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡ്രൈവർമാരുടെ ദീർഘകാലമായുള്ള വേതന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അടുത്ത ആഴ്ചകളിൽ കമ്പനികളുടെ മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളി പ്രതിനിധികളുമായും തുടർയോഗങ്ങൾ ചേരും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ജനങ്ങൾ വ്യാപകമായി […]

160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ തെളിമ 2.0 എന്ന പേരിൽ പരിശോധന നടത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സംസ്ഥാനവ്യാപക പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തായും മന്ത്രി വ്യക്തമാക്കി. ഒക്ടോബർ 27ന് (ഇന്ന്) പുലർച്ചെ മൂന്ന് മണി മുതൽ സംസ്ഥാനത്തുടനീളം 56 പരിശോധനാ […]

പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതി ചേർത്തത്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തു.വിവാദ പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചയാളാണ് ഇദ്ദേഹം.

പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിഎസ്‌സിക്ക് എതിരെ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. കോടതിയുടെ വിമര്‍ശനത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. പിഎസ്സി യുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറുടെ നീക്കത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും പരിശോധിച്ച ശേഷമേ അതേകുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്. നമുക്ക് അറിയാത്ത കാര്യമാണ് – അദ്ദേഹം പറഞ്ഞു.

ഭാഗ്യചിത്ര ഫിലിംസ് ഇൻഷ്യേറ്റിവ്ടൈറ്റിൽ നടൻ മധു നിർവ്വഹിച്ചു.

നൂറിൻൻ്റെ മികവിൽ മലയാള സിനിമ ചരിത്രം സമഗ്ര പദ്ധതിയുടെ റ്റൈറ്റിൽ റിലിസ് മലയാള സിനിമാ തറവാട്ടിലെ കാരണവർ പത്മശ്രി ശ്രീ. മധു സാർ വിജയദശമി ദിനമായ 2026 ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഭാഗ്യചിത്ര ഫിലിംസ് മാനേജിംഗ് ഡയറക്ടറും പദ്ധതിയുടെ കോഡിനേറ്ററുമായ ഗോപൻ ചെന്നിത്തല മധു സാറിനെ ആദരിച്ചു. കേരള സർക്കാർ കലാ സാംസ്‌കാരിക സിനിമ പ്രവർത്തകരുടെ ഷേമനിധി ബോർഡ് ചെയർമാനും നിർമ്മാതാവുമായ ശ്രീ.എം.രഞ്ജിത്ത്, സംവിധായകരായ ശ്രീ.രാജസേനൻ,ശ്രീ.അനിൽ ഗോപിനാഥ്,നിർമ്മാതാക്കളായ ശ്രീ. ഭാവചിത്ര ജയകുമാർ , ശ്രീ. […]

PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാൻ നീക്കവുമായി ഗവർണർ. പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകി. കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നീക്കം. പിഎസ്‌സി അംഗങ്ങളെയും പുറത്താക്കണമെന്ന് ശിപാർശ. സംസ്ഥാന ചരിത്രത്തിലാദ്യമാണ് ഗവർണറുടെ ഈ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് പിഎസ് സി ചെയർമാനെ പുറത്താക്കാം. പി.എസ്.സിയുടെ അഭ്യന്തര വിജിലൻസിൻെറ റിപോർട്ടിന് ഒപ്പമാണ് ശുപാർശ നൽകിയത്. ഒരാഴ്ച മുൻപാണ് ഗവർണർ രാജേന്ദ്ര […]

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് ക്വർദ്ധിക്കുന്നതിനാൽ, ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായി ഇന്ന് (ഒക്ടോബർ 25) വൈകിട്ട് 4 മണിക്ക് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ) ഉയർത്തും. തുടർന്ന്, അരുവിക്കര ഡാമിലെ ജലനിരപ്പും ഉയരുമെന്നതിനാൽ ഇന്ന് (ഒക്ടോബർ 25) വൈകിട്ട് 5.30-ന് അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം കൂടി […]

ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് ‘ തുടരുന്നു

‘ഓസ്ട്രഹിന്ദ്’ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസംതിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഇരു വിഭാഗങ്ങളുടെയും സൈനികർ തീവ്രമായ സംയുക്ത പരിശീലനമാണ് വിവിധ ഇടങ്ങളിൽ നടത്തിവരുന്നത്. 2026 ഒക്ടോബർ 19 ന് ആരംഭിച്ച ഈ അഭ്യാസത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും ഓസ്‌ട്രേലിയൻ സൈന്യത്തിൽ നിന്നും ഏകദേശം 120 പേർ വീതം പങ്കെടുക്കുന്നുണ്ട്. അഭ്യാസത്തിനിടെ, നീന്തൽ, സ്റ്റാറ്റിക് സ്ലിതറിംഗ്, ആംബുഷ് ഡ്രില്ലുകൾ, ഡ്രോൺ തന്ത്രങ്ങൾ, ശാരീരിക പരിശീലനം എന്നിവയുൾപ്പെടെ കാടുകളിലും ദ്വീപുകളിലും തീരദേശങ്ങളിലും സൈനികർ സംയുക്ത പരിശീലനം നടത്തുന്നു. ഇന്ത്യൻ കരസേനയെ ഗർവാൾ റൈഫിൾസിലെ സൈനികരും മറ്റ് […]

Back To Top
onwin