Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

     ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പന്ത്രണ്ട് ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു.  (D152)
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ദിലീപ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.
പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.

ഉർവ്വശി തീയേറ്റേഴ്സ്, &
കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ്. ഈ കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്സ് സംഗീത് സേനൻ, നിമിതാ അലക്സ്.
എക്സിക്കുട്ടീവ് പ്രൊഡ്യുസർ - രലു സുഭാഷ് ചന്ദ്രൻ .

പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതൽ പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.
ദിലീപിനു പുറമേ ബിനു പപ്പു,, വിലാസ് ചന്ദ്രൻ,, അശോകൻ, ശാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്..
വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ'.
സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് --സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ  - സ്യമന്തക് പ്രദീപ് :
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്.
ഡിസൈൻ - യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാഡ് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാന്നൂർ.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
Back To Top
onwin