Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.


തിരുവനന്തപുരം:
കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു. ചിത്രപ്രദർശനത്തോടൊപ്പം കലാസൃഷ്ടികളുടെ വിൽപ്പനയും ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സമകാലിക കലാഭാവനകൾക്ക് ഒരു അന്താരാഷ്ട്ര വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ പ്രമുഖ കലാകാരന്മാരായ ആനന്ദ് ചന്നാർ, മറീന ജോർജ്, ദിലീപ് സുബ്രഹ്മണ്യൻ, സി.കെ. ഷിബു രാജ്, ജസീല ഷെരീഫ്, ശ്രീജിത്ത് വെള്ളോറ, സുരേഷ് മടത്തിൽ, എം.എസ്. കലാദേവി, ജോൺ പുനലാൽ, മഞ്ജുഷ നായർ, വീണ സതീഷ്, മഹേഷ് മാഷ്, ഷെറിൻ ലീജോയ്, രജിത്ത് രവീന്ദ്രൻ, അശോകൻ ചെറുവത്തൂർ, സബീന നളവടത്ത്, ബിനു രാജീവ്, സി.ടി. അജയ്കുമാർ, നോബിൾ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടാകുന്നത്. ഇതോടൊപ്പം ശ്രീലങ്കൻ കലാകാരനായ നുവാൻ തേന്യൂവാരയുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബിജു കാരക്കോണത്തിന്റെ ഫോട്ടോകളും പ്രദർശനത്തിലുണ്ടാകും.
ചിത്രകലക്കൊപ്പം ശിൽപ്പകലയും ഫോട്ടോഗ്രഫിയും ഉൾക്കൊള്ളുന്ന വ്യത്യസ്ത കലാരൂപങ്ങളാണ് ഈ പ്രദർശനത്തിന്റെ പ്രത്യേകത. നാനോ ഗോൾഡ് ശിൽപ്പകലാകാരൻ ഗണേഷ് സുബ്രഹ്മണ്യം, ബ്രോൺസ് ശിൽപ്പകലാകാരൻ വി. കുഞ്ഞുമോൻ, ഗ്ലാസ് എച്ചിംഗ് കലാകാരൻ കെ. പ്രസാദ് ചന്ദ്രൻ എന്നിവരുടെ സൃഷ്ടികളും കലാപ്രേമികൾക്ക് ആസ്വദിക്കാം. സമകാലിക ചിത്രകല, ശിൽപ്പകല, ഫോട്ടോഗ്രഫി എന്നിവ ഒരേ വേദിയിൽ അനുഭവിക്കാൻ സാധിക്കുന്ന അപൂർവ അവസരമാണിത്.
ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 11ന് കോവളം എം.എൽ.എ. ശ്രീ എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്യും. കവടിയാർ കൊട്ടാരം ശ്രീ ആദിത്യ വർമ്മ നിലവിളക്ക് തിരി തെളിക്കും. മുഖ്യാതിഥിയായി ശ്രീ സൂര്യകൃഷ്ണമൂർത്തി പങ്കെടുക്കും. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ സ്വാഗത പ്രസംഗം നിർവഹിക്കും.ഹാർബർ വാർഡ് കൗൺസിലർ അഫ്സാ സജീന, ദിനു ഗീത (ജനറൽ മാനേജർ, ഗോകുലം ഗ്രാൻഡ് ഹോട്ടൽ) എന്നിവർ ആശംസകൾ അർപ്പിക്കും.
തൃശൂർ ജില്ലയിലെ മൂന്നുപീടിക സ്വദേശിനിയായ കലാകാരിയും ക്യൂറേറ്ററുമായ രഹന ക്യൂറേറ്റ് ചെയ്യുന്ന ഈ അന്താരാഷ്ട്ര കലാപ്രദർശനം, സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന കലോത്സവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാം.l

Back To Top
onwin