Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

നാവികസേനാ ദിനാഘോഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 10, 11 തീയതികളിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
നാവിക സേനയുടെ സാമൂഹിക ഉത്തരവാദിത്തം എടുത്ത് കാണിക്കുന്ന പ്രവർത്തനമാണ് ഇത്. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള വിവിധ യൂണിറ്റുകളായ ദ്രോണാചാര്യ, ഗരുഡ, മെറ്റീരിയൽ ഓർഗനൈസേഷൻ , നേവൽ എയർക്രാഫ്റ്റ് യാർഡ്, നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജി, നേവൽ ഓഫീസർ- ഇൻ-ചാർജ് (കേരളം), സഞ്ജീവനി, സ്കൂൾ ഫോർ നേവൽ എയർമെൻ, വെണ്ടുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള 74 നാവികർ രണ്ട് ഓഫീസർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശംഖുമുഖത്ത് നടന്ന ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.
ജൈവ , അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ഗാഷ് ബാഗുകളിലാക്കി ശേഖരിച്ചു.
62 ബാഗുകളിലായി ശേഖരിച്ച മാലിന്യം സംസ്കരണത്തിനായി കോർപ്പറേഷന് കൈമാറി.

Back To Top
onwin