Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

തിരുവനന്തപുരം ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നാ പൂജപ്പുര ശ്രീ സരസ്വതീദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബ 22 ന് തുടങ്ങി ഒക്ടോബർ 2 ന് അവസാനിക്കും പൂജപ്പുര ശ്രീ സരസ്വതീ ക്ഷേത്രത്തിന്റെ ഭരണം ജനകീയസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാം പ്രവർത്തിക്കുന്നത് ക്ഷേത്ര ആചാരാനുഷ്‌ഠാനങ്ങൾ പ്രകാരമുള്ള എല്ല പൂജാദികർമ്മങ്ങളും ചിട്ടയായി നിർവ്വഹിക്കുന്നതോടൊപ്പം ജനകീയസമി നിരവധി സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവ

പൂജപ്പുര നവരാത്രി മഹോത്സവവേളയിൽ ക്ഷേത്രതാനുഷ്‌ഠാനകർ ങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ ശ്രീ സരസ്വതീയാമപൂജ, മഹാസ സ്വത മംഗളഹോമം, മഹാസുദർശനഹോമം, കളഭാഭിഷേകം, പുസ്‌തകപു കനകസഭാദർശനം തുടങ്ങിയ പൂജാദികർമ്മങ്ങൾ തന്ത്രി മുഖ്യൻ ബ്രഹ്മ നെല്ലിയോട് വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നുവരുന കൂടാതെ വിജയദശമി ദിനത്തിൽ പൂജപ്പുര വിദ്യാരംഭം, കുമാരസ്വാമി എഴ ളളിപ്പ്, പതിനായിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന മഹാകാവടി ഘോഷയാ അഭിഷേകം, പള്ളിവേട്ട തുടങ്ങിയവ പ്രധാനചടങ്ങുകളാണ്

ഒന്നാം ഉത്സവദിവസമായ 22 ന് വൈകുന്നേരം 5 മണിക്ക് ശ്രീ ചിത തിരുനാൾ ആഡിറ്റോറിയത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഉദ്ഘട സമ്മേളനം നടക്കും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനവും, ഈ വർഷം വാണീമണി പുരസ്‌കാരം ഗായകൻ എം. ജയചന്ദ്രന് സമ്മാനിക്കുക. ചെയ്യും. ഡോ: ശശിതരൂർ. എം.പി. മുഖ്യപ്രഭാഷണം നടത്തും J560 ആശംസകൾ അർപ്പിച്ച് മേയർ ആര്യാ രാജേന്ദ്രൻ, മുൻ നിയമസഭാ സ്‌പീക്കർ എൻ. ശക്തൻ, വാർഡ് കൗൺസിലർ അഡ്വ വി.വി. രാജേഷ്, കരമന ജയൻ, മുൻ മേയർ അഡ്വ. കെ. ചന്ദ്രിക തുടങ്ങിയവർ സംസാരിക്കും. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയം, ശ്രീ സ്വാ തിതിരുനാൾ സരസ്വതിമണ്ഡപം തുടങ്ങിയ ഇടങ്ങളിൽ കലാപരിപാടികൾ, സംഗീത കച്ചേരി തുടങ്ങിയവ ഉണ്ടായിരിക്കും. എല്ലാ ഉത്സവദിനങ്ങളിലും സരസ്വതീ മണ്ഡപത്തിൽ രാത്രി 8.30 ന് കനകസഭാ ദർശനം ഉണ്ടായിരിക്കും. ഏഴാം ഉത്സവ ദിവസമായ സെപ്റ്റംബർ 28 ന് സരസ്വതീമണ്ഡപത്തിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ശ്രീസരസ്വതീദേവി അഖണ്ഡനാമ ജപാർച്ചന നടക്കും. വൈകുന്നേരം 4.30 ന് നവരാത്രി പ്രഭാഷണ പരമ്പരയിൽ എസ്. ശ്രീജിത്ത്. ഐ.പി.എസ്. പ്രഭാഷണം നടത്തും. ഉത്സവദിനങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര ഉണ്ടായിരിക്കും.

വിജയദശമി ഉത്സവദിനമായ ഒക്ടോബർ 2 ന് ശ്രീ സ്വാതിതിരുനാൾ സരസ്വതീമണ്ഡപത്തിൽ രാവിലെ 5.30 മുതൽ പതിനായിരക്കണക്കിന് കുരുന്നു കൾക്ക് പ്രഗത്ഭർ ആദ്യാക്ഷരം കുറിക്കും.

രാവിലെ 9 മണിക്ക് ഭഗവാൻ വേളിമല കുമാരസ്വാമിക്ക് ഭക്തിനിർഭരമായ സ്വീകരണം കരമന ജംഗ്ഷനിൽ ആചാരാനുഷ്‌ഠാനങ്ങളോടെ നൽകും. തുടർന്ന് വെളളിക്കുതിരയിലേറിയ കുമാരസ്വാമിയെ എതിരേറ്റ് പൂജപ്പുര മണ്ഡപ ത്തിൽ കുടിയിരുത്തും. തുടർന്ന് ചെങ്കളളൂർ ശ്രീമഹാദേവ ക്ഷേത്രസന്നിധി യിൽ നിന്നും പതിനായിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന മഹാകാവടി ഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് സരസ്വതീമണ്ഡപത്തിൽ കാവടി അഭിഷേകം നടക്കും. വൈകുന്നേരം 4.30 ന് ഭഗവാൻ വേളിമല കുമാരസ്വാമി യുടെ തിരിച്ചെഴുന്നള്ളത്തും പള്ളിവേട്ടയും നടക്കും. ഇതോടെ ഈ വർഷത്തെ നവരാത്രി ഉത്സവത്തിന് പരിസമാപ്തിയാകും.

പത്രസമ്മേളനത്തിൽ സരസ്വതീദേവിക്ഷേത്രം ജനകീയസമിതി പ്രസിഡന്റ് കെ. ശശികുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ റ്റി.എസ്. വിജയകുമാർ, രക്ഷാധികാരികൾ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Back To Top