Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:


കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടറുമാരുടെ സമരത്തിൽ ദുരിതത്തിലായി രോഗികൾ. ജില്ലയിലെ ഒപികൾ പൂർണമായും ബഹിഷ്കരിച്ചായിരുന്നു പ്രതിഷേധം. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെ.ജി.എം.ഒ.എ.. ജില്ലയിലെ ആശുപത്രി ഒപികൾ പൂർണമായും സ്തംഭിപ്പിച്ചായിരുന്നു പ്രതിഷേധം. മിന്നൽ പണിമുടക്കിൽ ദുരിതത്തിലായ ജനങ്ങൾ നിരവധിയാണ്.ജില്ലയിലെ പ്രധാന ആശുപത്രിയായ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാവിലെ മുതൽ ആളുകൾ എത്തി. ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് എല്ലാവരും മടങ്ങി.ജില്ലയിലെ മലയോര മേഖലയിലും പ്രതിസന്ധി രൂക്ഷമായി.

Back To Top