Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

മലപ്പുറം: തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർ‌ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂൽ കോൺ​ഗ്രസ് പശ്ചിമ ബം​ഗാളിൽ രജിസ്റ്റർ ചെയ്ത സംസ്ഥാന പാർട്ടിയായതിനാലാണ് തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. അതിനാൽ തന്നെ അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ കഴിയുക.

പിണറായിസത്തിനെതിരായാണ് പോരാട്ടം. തനിക്കൊപ്പം നിലമ്പൂരുകാർ എന്നും നിൽക്കുമെന്നും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അൻവർ പ്രതികരിച്ചു. ജനങ്ങൾ കാത്തിരിക്കുന്നത് വോട്ടു ചെയ്യാനാണെന്നും അൻവ‍ർ ചൂണ്ടിക്കാണിച്ചു. അതിനാൽ പി വി അൻവർ ഏത് ചിഹ്നത്തിൽ മത്സരിക്കുന്നു എന്നതിൽ കാര്യമില്ല എന്നും അൻവർ
വ്യക്തമാക്കി. ​ഗൂഢാലോചനയുടെ ഭാ​ഗമായി അട്ടിമറി നടക്കുമെന്ന് ഭയന്നിരുന്നു. അതിനാലാണ് സൂക്ഷ്മപരിശോധന നടക്കുമ്പോൾ എത്തിയതെന്നും അൻവർ പറഞ്ഞു.

Back To Top
onwin