Flash Story
ടിവികെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
ടി കെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
റോഡ് മാർഗം ഇനി അതിവേഗ തപാൽ സേവനം :
ഇന്ത്യൻ നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വാഹിനിക്കപ്പൽ നിര്‍മാണത്തിന് തുടക്കം കുറിച്ച് ‘സ്റ്റീൽ കട്ടിങ്’ ചടങ്ങ്
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന


അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമെന്ന് കുടുംബം. കുഞ്ഞിന്റെ മാതാപിതാക്കളെ അടക്കം ആക്ഷേപിക്കുന്നെന്ന് മുത്തച്ഛന്‍ റെജി സാമുവേല്‍ പറഞ്ഞു. റീച്ച് കിട്ടാന്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും പ്രതികരണം.

ഞങ്ങള്‍ ഈ കമന്റ്‌സ് കാണുന്നുണ്ട്. ഇത്തരത്തില്‍ വക്രീകരിച്ച് കമന്റ്‌സ് ഇടുന്ന സുഹൃത്തുക്കളോട് ഞങ്ങള്‍ക്ക് സഹതാപമേയുള്ളു. അവര്‍ക്ക് റീച്ച് കിട്ടാന്‍ വേറെ എന്തുമാത്രം കാര്യങ്ങളുണ്ട്. 10 മാസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കളെ ആക്ഷേപിക്കുക, വളരെ മോശമായ കാര്യമാണ്. ഇത് മലയാളിക്ക് ചേര്‍ന്ന കാര്യമല്ല.

അതേസമയം, മന്‍ കി ബാത്തില്‍ ആലിന്‍ ഷെറിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യം നല്‍കുന്ന അംഗീകാരമായി കാണുന്നെന്നും റെജി സാമുവേല്‍ പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം എന്തെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ആലിന്‍ യാത്രയായതെന്നാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ആലിന്‍ യാത്രയായത് എന്ന് മോദി പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു കൊണ്ടായിരുന്നു ആലിന്റെ മടക്കം എന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ആലിന്റെ മാതാപിതാക്കളുടെ ത്യാഗത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. തീരാ ദുഃഖത്തിനിടയിലും അഞ്ചുപേരുടെ പുതു ജീവിതത്തിന് അവര്‍ കാരണക്കാരായി എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Back To Top
onwin