കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിൻ്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിൻ്റെ വിശദീകരണം. ഹൈക്കോടതിയിലുള്ള കേസിൻ്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിൻ്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് […]
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്‌ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്‌ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ. കുരുവട്ടൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ശീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദനം. ഡോക്‌ടറുടെ പേരിൽ യുവതിക്ക് അശ്ശീല സന്ദേശമയച്ച പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് പിന്നീട് അറസ്റ്റിലായി. ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ […]
ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടി രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തു; കൊച്ചിയിൽ നാലു പേർ അറസ്റ്റിൽ
ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടി രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തു; കൊച്ചിയിൽ നാലു പേർ അറസ്റ്റിൽഓൺലൈൻ വിൽപ്പന സ്ഥാപനമായ ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടി രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ നാല് ഡെലിവറി ഹബ് ഇൻചാർജുമാർക്കെതിരെ കേസ്. എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. കാഞ്ഞൂർ, കുറുപ്പുംപടി, മേക്കാട്, മൂവാറ്റുപുഴ ഡെലിവറി ഹബുകളുടെ ഇൻചാർജുമാരായ സിദ്ദിഖ് കെ അലിയാർ, ജാസിം ദിലീപ്, പി എ ഹാരിസ്, മഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് നടപടി. ഇവർ മൊത്തം […]
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു.ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും
ഗോൾഡൻവാലി നിധി തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റിൽ
തിരുവനന്തപുരം; നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ പോലീസ് തമ്പാനൂർ അറസ്റ്റ് ചെയ്തു. തൈയ്ക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണൻ എന്നറിയപ്പെടുന്ന താര എം (51) നെയാണ് തമ്പാനൂർ പോലീസ് സംഘം ബംഗുളുരൂ എയർപോർട്ടിൽ നിന്നും പിടി കൂടിയത്. കേസിലെ രണ്ടാം പ്രതിയും, തൈയ്ക്കാട് ശാഖാ മാനേജിംഗ് ഡയറക്ടറുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്സിൽ കെ. ടി തോമസ് എന്നറിയപ്പെടുന്ന (കറുകയിൽ […]
പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടി
പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടികോഴിക്കോട്: പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം […]
ഗായകൻ സുബീൻ ഗാർഗിൻ്റെ മരണം; ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഗായകൻ സുബീൻ ഗാർഗിൻ്റെ മരണം; ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ബന്ധു അറസ്റ്റിൽ. സുബീൻ്റെ ബന്ധുവും അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മരണത്തിന് തൊട്ടുമുൻപ് സിംഗപൂരിലെ കപ്പലിൽ നടന്ന പാർട്ടിയിൽ സുബീനൊപ്പം ഇയാളും പങ്കെടുത്തിരുന്നു. കേസിൽ ഇയാളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയെയും ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകാനു മഹന്തയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരിൽ നിന്നും തിരിച്ചെത്തിയ […]
തൃശൂരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ
തൃശൂർ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞിരക്കോട് സ്വദേശി മിഥുനാ( 30)ണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മരണം. മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം […]
ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, വെളിപ്പെടുത്തലുകൾ വ്യാജം
ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ നിരവധി മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന് വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറസ്റ്റ് സ്ഥിരീകരിച്ചു. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും […]
ശ്രീലങ്ക മുൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അഴിമതി കേസിൽ അറസ്റ്റിൽ
ശ്രീലങ്ക മുൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിലാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് അറസ്റ്റ് വിവരം റിപ്പോർട്ട് ചെയ്തത്. 2022ൽ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിൻ്റെ പശ്ചാതലത്തിൽ അന്നത്തെ പ്രസിഡൻ്റ് ഗോട്ടബായ രാജപക്സയെ പുറത്താക്കാനും താത്ക്കാലിക പ്രസിഡൻ്റായി വിക്രംസിംഗേയെ നിയമിക്കാനും പാർലമെൻ്റ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

