Flash Story
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ


ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടി ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ ബോബി കബൂത്തറിന്റെ പങ്കാളിയാണ് നേഹ. ഇദ്ദേഹത്തെയും മറ്റ് രണ്ട് പേരെയും ഒപ്പം കസ്റ്റഡിയിലെടുത്തു.

ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബാ സംഘങ്ങളുടെ പ്രധാന ലോജിസ്റ്റിക്‌സ് കണ്ണിയായി പ്രവർത്തിച്ചിരുന്നയാളാണ് ബോബി കബൂത്തർ. യഥാർഥ പേര് മഹ്ഫൂസ് എന്നാണ്. ഐഎസ്ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത ആയുധ വ്യാപാരിയായി അറിയപ്പെടുന്ന സലിം പിസ്റ്റലിൽ നിന്ന് ഇയാൾ ഉയർന്ന നിലവാരമുള്ള തോക്കുകൾ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സിദ്ദു മൂസെവാലയെ വെടിവെച്ച സംഭവമടക്കം നിരവധി കൊലപാതകങ്ങൾക്കും മറ്റും ഈ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ബിഷ്‌ണോയി സംഘത്തിനുള്ളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അടുത്തിടെ അറസ്റ്റിലായ ഈ സംഘവുമായി ബന്ധമുള്ള മൂന്നാമത്തെ ‘ലേഡി ഡോൺ’ ആണ് നേഹ.

വടക്കുകിഴക്കൻ ഡൽഹിയിൽ നേഹ ഒരു ബ്യൂട്ടി പാർലർ നടത്തിയിരുന്നു. എന്നാൽ, ഈ സ്ഥാപനം അവരുടെ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കാനും മയക്കുമരുന്ന് വിതരണ ശൃംഖലയെ നിയന്ത്രിക്കാനുമുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു. നേഹയും ബോബിയും ഏഴ് വർഷമായി ബന്ധമുണ്ട്. മഹിപാൽപുർ ഫ്‌ളൈ ഓവറിന് സമീപത്ത് നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. വലിയ അളവിലുള്ള മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേഹയെ ‘മാഡം സെഹർ’ എന്ന് വിശേഷിപ്പിച്ചു.

Back To Top
onwin