കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകർ കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം. കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു.കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഐഎം […]
വെൽഫയർ പാർട്ടിയുമായുള്ള യുഡിഎഫിൻ്റെ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയും കത്തോലിക്ക കോൺഗ്രസും
ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാഅത്തെ ഇസ്ലാമി എന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഇസ്ലാമില്‍ നാശമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ജമാ അത്തെ ഇസ്ലാമിയെ അതിൻ്റെ തുടക്കം മുതലേ സമസ്ത എതിര്‍ക്കുന്നുണ്ടെന്നും അത് തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ എന്നുപറയുന്നത് മതരാഷ്ട്രമാണ്. അത് സ്ഥാപകന്‍ മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമിക വിരുദ്ധമായ ആശയം പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് അവര്‍. മതത്തില്‍ പലതും കടത്തിക്കൂട്ടി […]
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം
കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. തിരുവനന്തപുരം നെട്ടയത്തെ വസതിയില്‍ രാവിലെ പത്തരവരെ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിക്കും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കും. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തില്‍ നടക്കും.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.