കൊല്ലപ്പെട്ട ജാസ്മിൻ്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലക്ക് കാരണം ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ്. കൊല്ലപ്പെട്ട ജാസ്മിൻ്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലോഷ്യസിനെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിച്ചത് അലോഷ്യസ് ആണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ജാസ്മിൻ്റെ അമ്മ ജെസി മോളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മാതൃസഹോദരനെയും കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ […]
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്‌ക്കെതിരെ അശ്ലീല കമൻ്റ്; ഡെപ്യൂട്ടി തഹസില്‍ദാറെ പൊലീസ് കസ്റ്റഡിയിലെടുത്തു
കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ജി. നായര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രതികരണം നടത്തിയ കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചിരുന്നു. ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപാനിച്ചത്. […]
അന്താരാഷ്ട്ര അതിർത്തി മറികടന്ന ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തു
അതിർത്തി മറികടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി മറികടന്ന ജവാനെയാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ച തുടരുന്നു. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളായ പി കെ സിംഗ് എന്ന സൈനികനാണ് പാകിസ്ഥാൻ കസ്റ്റഡിയിലായത്. അതേസമയം, കറാച്ചിയില്‍ നിന്നും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍ പറഞ്ഞതിന് പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യന്‍ നാവികസേന. ഐഎന്‍എസ് സൂറത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചുവെന്ന് ഇന്ത്യന്‍ […]
പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ
കോഴിക്കോട് : പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥലം കൗൺസിലർ ആരോപിച്ചു.കഴിഞ്ഞ ഞായറാഴ്ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഭവത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലർച്ചെയാണ് ഫൈജാസിൻ്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ […]