പോപ്പുലർ – ശ്രീചിത്തിര റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഒരു നിത്യസംഭവമാണ്. ഇത് പരിഹരിക്കാൻ തദ്ദേശ വാസികളായ ശ്രീചിത്തിരാറെസിഡൻ്റ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടിരിന്നു. അതിൻ്റെ ഗൗരവം മനസിലാക്കി2023 – 24 ലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 150 മീറ്റർ ദൂരത്ത് പുതിയ ഓടയുടെ നിർമ്മാണം പൂർത്തികരിച്ചു. പക്ഷേ ടി വർഷം റോഡിൻ്റെ പുനരുദ്ധാരണം ചെയ്തില്ല.കാരണംവാൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിലേക്കു വേണ്ടി ഇലക്ട്രിസിറ്റിയുടെ കേബിൾ ഭൂമിയ്ക്ക് അടിയിലൂടെ ഇടുന്നതിനുവേണ്ടി ഈ റോഡ് കുഴിക്കണമായിരുന്നു. എന്നാൽഇപ്പോൾ കേബിൽ ഇടുന്ന പണിയും പൂത്തീകരിച്ചു കഴിഞ്ഞു. […]
GST പരിഷ്കാരം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും; പുതിയ ചരിത്രത്തിന് തുടക്കമിട്ടു’; പ്രധാനമന്ത്രി
രാജ്യം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവയ്പ്പ് നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കാരം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തും. പുതിയ ചരിത്രത്തിനു തുടക്കമിട്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ജി എസ് ടി ഇളവ് എല്ലാം മേഖലയിലുള്ള ആളുകൾക്കും ഗുണം ചെയ്യും. മധ്യവർഗ്ഗത്തിനും യുവാക്കൾക്കും ഗുണം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നേരത്തെ ഡസൻ കണക്കിന് ടാക്സുകൾ രാജ്യത്ത് ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കമ്പനികളെ ടാക്സുകൾ ബാധിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് […]
ഫിഷറീസ് മേഖലയിൽ നടത്തിയത് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ: മന്ത്രി സജി ചെറിയാൻ
മാരാരിക്കുളം മത്സ്യ മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും മാരാരിക്കുളം ക്ഷേത്രം റോഡ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് ഫിഷറീസ് മേഖലയിൽ സർക്കാർ നടത്തിവരുന്നതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന മാരാരിക്കുളം മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച മാരാരിക്കുളം ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭവനരഹിതരായി ഗോഡൗണുകളിലും സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും ഒരു മത്സ്യത്തൊഴിലാളിയും ഇന്ന് കഴിയുന്നില്ല. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണിത്. […]
അഞ്ച് വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം: മുഖ്യമന്ത്രി
ചേക്കൂ പാലം ആർസിബി നാടിന് സമർപ്പിച്ചു സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.2017ലെ ബജറ്റിൽ, വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് […]
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ തിളങ്ങി കുഞ്ചിപ്പെട്ടി അരി.
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരി വിപണനം നടന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായി ചേർന്ന് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന പദ്ധതികളുടെ നേട്ടങ്ങൾ ആണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം 40 വർഷത്തിന് ശേഷം നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇവിടെ വിളഞ്ഞ വിഷരഹിതമായ അരി ‘കുഞ്ചിപ്പെട്ടി […]